മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് കൃഷ്ണ. നായകനായും സഹനടനായും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കൃഷ്ണ മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താൻ ഒപ്പം ജോലി ചെയ്തിട്ടുള്ള സൂപ്പർ താരങ്ങളെ കുറിച്ചും അവരോടൊപ്പമുള്ള അനുഭവങ്ങളും വ്യക്തമാക്കുകയാണ് കൃഷ്ണ. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. കൂടെ അഭിനയിച്ച താരങ്ങളെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന ചോദ്യത്തിന് ആണ് കൃഷ്നയുടെ മറുപടി. മഞ്ജു വാര്യർ ഭയങ്കര ഫൺ ആണെന്നും ,അതുപോലെ ശാലിനി ഭയങ്കര പ്രൊഫഷണൽ ആണെന്നും കൃഷ്ണ പറയുന്നു. ദളപതി വിജയെ കുറിച്ച് കൃഷ്ണ പറയുന്നത് അതൊരു പുലിയാണ്, നടക്കുന്നതും ഇരിക്കുന്നതുമൊന്നും നമ്മളറിയില്ല എന്നുമാണ്. ഇങ്ങനെയൊരാളുണ്ടെന്ന് പോലുമറിയില്ല എന്നും ആൾ വളരെ സോഫ്റ്റ് സ്‌പോക്കണാണ് എന്നും കൃഷ്ണ പറയുന്നു.
ഒരു ജാഡയുമില്ലാത്ത മനുഷ്യനാണ് വിജയ് എങ്കിലും, നമ്മള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ആ ജാഡ ഓട്ടോമാറ്റിക്കലി നമ്മളെ ഫോളോ ചെയ്യും എന്നും ചില ആളുകളുടെ അടുത്ത് നില്‍ക്കുമ്പോള്‍ ഒരു ഓറ വരുമെന്ന് പറയുന്ന പോലെ, വിജയ്‌യുടെ അടുത്ത് നില്‍ക്കുമ്പോള്‍ നമ്മുടെ ബോഡിയില്‍ നിന്ന് സം തിങ് ഈസ് പുള്ളിങ് എന്ന് തോന്നുമെന്നും കൃഷ്ണ പറയുന്നു. മോഹൻലാൽ സാറിന്റെ അടുത്ത് നില്‍ക്കുമ്പോഴും അങ്ങനെയാണ് എന്നും, അതിപ്പൊ അജിത് സാറിന്റെയോ മറ്റ് ഏത് താരങ്ങളുടെയോ അടുത്ത് തോന്നില്ല എന്നും കൃഷ്ണ വെളിപ്പെടുത്തുന്നു. ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ ഒരു എന്‍സൈക്ലോപീഡിയ ആണെന്നും, കൂടെ നില്ക്കാൻ സുഖമാണ് എന്നും കൃഷ്ണ വിശദീകരിക്കുന്നു. എന്താ മോനേ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു എന്നൊക്ക ചോദിക്കുന്ന മോഹൻലാൽ, ഒരു നല്ല മനുഷ്യൻ ആണെന്നും കൃഷ്ണ കൂട്ടിച്ചേർത്തു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.