മലയാളത്തിലെ യുവതാരങ്ങളിൽ ഒരാളും പ്രശസ്ത നടൻ ജയറാമിന്റെ മകനുമായ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം ഈ അടുത്തിടെയാണ് നടന്നത്. നീലഗിരി സ്വദേശി താരിണി കലിംഗരായർ ആണ് കാളിദാസിന്റെ വധു. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേർഡ് റണ്ണർ അപ്പ് കൂടിയായ താരിണി ഇപ്പോൾ മോഡലിംഗ് രംഗത്താണ് പ്രവർത്തിക്കുന്നത്. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദവും നേടിയിട്ടുണ്ട് ഈ ഇരുപത്തിനാലുകാരി. ഏതായാലും ഇവരുടെ വിവാഹ നിശ്ചയ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വരികയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. ഈ മാസം ആദ്യം ചെന്നൈയിൽ നടന്ന ചടങ്ങിൽ അപർണ ബാലമുരളി, വിജയ് യേശുദാസ്, സത്യരാജ്, ധനുഷ്, സുഷിൻ ശ്യാം തുടങ്ങിയവർ പങ്കെടുത്തു. ഈ ചടങ്ങിലെ ജയറാമിന്റെ വാക്കുകൾ ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നുണ്ട്. വളരെ വികാരഭരിതനായാണ് ജയറാം ഇതിൽ സംസാരിക്കുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില മുഹൂർത്തങ്ങൾ ജയറാം ഇതിൽ ഓർത്തെടുക്കുന്നുണ്ട്. തന്റെ ഭാര്യ പാർവതി തന്നോട് ആദ്യം ഇഷ്ടമെന്ന് പറഞ്ഞ 1988 ഡിസംബർ 23 , തങ്ങളുടെ വിവാഹം ഗുരുവായൂരിൽ വെച്ച് നടന്ന 1992 സെപ്റ്റംബർ ഏഴ്, ശേഷം കാളിദാസ് ജയറാം ജനിച്ചു വീണ 1993 ഡിസംബർ 16, എന്നിവയൊക്കെ ജയറാം ഓർത്തു പറഞ്ഞു. കണ്ണൻ എന്ന കാളിദാസ് ജയറാം ജനിക്കുന്ന സമയത്ത് താൻ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നുവെന്നും ഡോക്ടർ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുൻപേ തന്റെ കയ്യിലാണ് വെച്ച് തന്നതെന്നും ജയറാം പറയുന്നു. ആ അവൻ ഇന്ന് നിൽക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ് എന്നും ജയറാം പറയുന്നു. കൂടുതൽ സംസാരിച്ചാൽ താൻ ഇമോഷണൽ ആവുമെന്ന് ജയറാം പറയുമ്പോൾ കാളിദാസ് ജയറാമും കരഞ്ഞു തുടങ്ങുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. തനിക്ക് ഇന്ന് മുതൽ ഒന്നല്ല രണ്ട് പെണ്മക്കളാണെന്നും ജയറാം പറയുന്നുണ്ട്. കാളിദാസ് ജയറാം, മാളവിക ജയറാം എന്നീ രണ്ട് മക്കളാണ് ജയറാം- പാർവതി ദമ്പതികൾക്കുള്ളത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.