തെന്നിന്ത്യയിലെ പ്രശസ്ത നടന്മാരിലൊരാളായ ജോൺ കൊക്കൻ, വിക്രമെന്ന ചിത്രം കണ്ടതിനു ശേഷം പങ്കുവെച്ച അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സിനി ഉലകം എന്ന തമിഴ് മീഡിയയോടാണ് അദ്ദേഹം ഈ ചിത്രം കണ്ടതിനു ശേഷമുള്ള തന്റെ ആവേശം പങ്കു വെച്ചത്. അതിഗംഭീരമാണ് വിക്രമെന്നും, കമൽ ഹാസൻ ബീസ്റ്റ് മോഡിലാണ് ഈ ചിത്രത്തിൽ ഉള്ളതെന്നും ജോൺ കൊക്കൻ പറയുന്നു. ഫഹദ് ഫാസിലിന്റെ അഭിനയം അതിശയിപ്പിച്ചെന്ന് പറഞ്ഞ ജോൺ കൊക്കൻ, വില്ലൻ എന്നാൽ അത് വിജയ് സേതുപതിയുടെ കഥാപാത്രം പോലെയാവണമെന്നും ഞെട്ടിക്കുന്ന പ്രകടനമാണ് അദ്ദേഹം നൽകിയതെന്നും പറഞ്ഞു. നരെയ്ൻ കാഴ്ച വെച്ച പ്രകടനത്തേയും അഭിനന്ദിച്ച ജോൺ കൊക്കൻ, സൂര്യയുടെ അതിഥി വേഷത്തേയും പ്രശംസ കൊണ്ട് മൂടി. ചിത്രത്തിന്റെ ഫൈറ്റ് മേക്കിങ്, പശ്‌ചാത്തല സംഗീതം തുടങ്ങി മറ്റു സാങ്കേതിക വശങ്ങളെല്ലാം ഗംഭീരമായെന്നും അദ്ദേഹം പറയുന്നു. തെന്നിന്ത്യൻ ഭാഷകളിൽ ഒട്ടേറെ വലുതും ചെറുതുമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജോൺ കൊക്കന് കരിയറിൽ ബ്രേക്ക് നൽകിയത് പാ രഞ്ജിത് ഒരുക്കിയ ആര്യ ചിത്രമായ സർപ്പട്ട പരമ്പരയിലെ വില്ലൻ വേഷമാണ്.
ലോകേഷ് കനകരാജ് രചിച്ചു സംവിധാനം ചെയ്ത വിക്രം നിർമ്മിച്ചിരിക്കുന്നതും ഉലക നായകൻ കമൽ ഹാസനാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച ഈ ചിത്രം ഇതിനോടകം 350 കോടിയാണ് ആഗോള ഗ്രോസ്സായി നേടിയിരിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവൻ വലിയ രണ്ടാമത്തെ ആഗോള ഗ്രോസറാണ് വിക്രം. മേല്പറഞ്ഞവരെ കൂടാതെ കാളിദാസ് ജയറാം, ചെമ്പൻ വിനോദ്, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ, ഗായത്രി ശങ്കർ എന്നിവരും വിക്രത്തിന്റെ താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ സഹരചയിതാവായി ജോലി ചെയ്തത് രത്‌നകുമാറാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.