കേരളത്തിൽ ഉടൻ റിലീസ് ചെയ്യാൻ പോകുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് 21 ഗ്രാംസ്. ഇപ്പോഴിതാ ഈ സിനിമയുടെ റിലീസുമായി ബന്ധപെട്ടു, സ്വന്തം സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ ഒറ്റക്ക് പോയി 21 ഗ്രാംസ് ടീമിനെ മൊത്തത്തിൽ വെല്ലുവിളിച്ചിരിക്കുകയാണ് അവതാരകനും ഈ ചിത്രത്തിലെ ഒരു നടനുമായ ജീവ ജോസെഫ്. പ്രശസ്ത നടനായ അനൂപ് മേനോൻ പ്രധാനവേഷം ചെയുന്ന ഒരു സസ്പെൻസ് ത്രില്ലെർ ആണ് 21 ഗ്രാംസ്. നവാഗത സംവിധായകൻ ബിബിൻ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമ കെ. എൻ റിനിഷ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ വരുന്ന മാർച്ച് 18 നു ആണ് ചിത്രം തീയേറ്ററുകളിൽ എത്തുക. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് പരിസരത്തുവച്ച് 21 ഗ്രാംസ്ന്റെ പോസ്റ്റർ ഒട്ടിച്ചുകൊണ്ട്, ഇപ്പോൾ സോഷ്യൽ മീഡിയ വഴി എല്ലാ സിനിമാ പ്രവർത്തകരെയും ജീവ ചാലഞ്ചു ചെയ്തിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആണ് ജീവ ഈ വെല്ലുവിളി നടത്തിയത്. അനൂപ് മേനോൻ, അനു മോഹൻ, തുടങ്ങിയ എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞു പോസ്റ്റർ ഒട്ടിച്ചു കൊണ്ട് ചാലഞ്ച് സ്വീകരിക്കാൻ ജീവ പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.
അതിനു ശേഷം ഇവർ എല്ലാവരും, സംവിധായകനും നിർമ്മാതാവുമടക്കം പോസ്റ്റർ ഒട്ടിക്കുന്ന വീഡിയോയും ജീവ പുറത്തു വിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി അനൂപ് മേനോന്‍ എത്തുന്ന ഈ ചിത്രത്തിൽ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമ്മിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അപ്പു എന്‍ ഭട്ടതിരിയും ഇതിനു സംഗീതം ഒരുക്കിയത് ദീപക് ദേവുമാണ്. ജിത്തു ദാമോദർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.