സംസ്കൃത ഭാഷയിലൊരുങ്ങുന്ന നമോ എന്ന ചിത്രം ഇന്ത്യന് പനോരമയിലേക്ക് തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് ജയറാം. കൃഷ്ണനും കുചേലനും തമ്മിലുള്ള തീവ്രമായ ഒരു സുഹൃത് ബന്ധത്തിന്റെ കഥയാണ് നമോ. കുചേലന്റെ വേഷമാണ് നമോയില് ജയറാമിന്. ചിത്രത്തിന് വേണ്ടി താരം ശരീരഭാരം കുറച്ചിരുന്നു. ദാരിദ്ര്യം ക്ഷീണിപ്പിച്ച ശരീരമാണ് കുചേലന്റേത്. കുചേലനാകാന് ശരീരഭാരം നന്നേ കുറയ്ക്കണം. അതിനായി താൻ സംവിധായകനോട് കുറച്ച് ദിവസം ചോദിച്ചിരുന്നതായി ജയറാം വ്യക്തമാക്കുന്നു. പട്ടാഭിരാമന് സിനിമ കഴിഞ്ഞ ശേഷം ഞാനൊരു അറുപത് എഴുപത് ദിവസം ഡയറ്റ് നോക്കി. ഇരുപത് കിലോ ശരീരഭാരം കുറച്ചു. വാരിയെല്ലുകള് പൂര്ണമായും കാണുന്നത്ര മെലിഞ്ഞു. തല മുണ്ഡനം ചെയ്തുവെന്നും താരം പറയുന്നു.
അല്ലു അര്ജുന് നായകനായെത്തിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിന് വേണ്ടിയും ജയറാം ഗംഭീരം മേക്ക് ഓവറിൽ എത്തിയിരുന്നു. അല്ലു അര്ജുന്റെ അച്ഛനായാണ് ജയറാം വേഷമിട്ടത്. ചിത്രത്തിന് ശേഷവും താരം തന്റെ ആരോഗ്യപരിപാലനത്തിൽ ഏറെ ശ്രദ്ധിച്ചിരുന്നു. മാസങ്ങളോളം ജയറാം ഫിറ്റ്നസ് വ്രതമാക്കി മാറ്റിയിരിക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപേ തന്നെ, നരച്ച മുടി കറുപ്പിക്കാതെ അത് സ്റ്റൈലും ആറ്റിറ്റ്യൂഡുമാക്കി മാറ്റിയാണ് താരം ആരാധകർക്ക് മുൻപിലെത്തിയിരുന്നത്. ഇപ്പോൾ താൻ ചുള്ളനായതിന് പിന്നിലെ രഹസ്യം പങ്കുവെക്കുകയാണ് താരം. ഡയറ്റിങ് ചെയ്ത ശേഷം, നമ്മൾ പതിവായി കഴിക്കുന്നത്ര ഹെവി ഭക്ഷണം ആവശ്യമേയില്ലെന്ന് താൻ തിരിച്ചറിഞ്ഞെന്നാണ് ജയറാം വ്യക്തമാക്കുന്നത്. ഇപ്പോൾ ഫ്രഷ്നെസ്, എനർജി, ചെറുപ്പം എല്ലാം അനുഭവപ്പെടുന്നു. കൂടുതൽ സിനിമ കിട്ടാനോ അവസരങ്ങൾക്കായോ അല്ല സ്വന്തം സംതൃപ്തിക്കു വേണ്ടിയാണിതെന്നും താരം പറയുന്നു. കുടുംബമാണ് പൂർണപിന്തുണ നൽകിയത്. പുതിയ സിനിമയൊന്നും ഏറ്റെടുക്കാതെയാണ് മേക്ക് ഓവറിന് ഒരുങ്ങിയത്. നല്ലത് പോലെ വ്യായാമം ചെയ്യുമായിരുന്നു. ആഹാരം കഴിക്കുന്നതിന്റെ അളവിൽ കുറവ് വരുത്തി. ആർക്കും ഇത്തരത്തിലൊരു മാറ്റം കൈവരിക്കാമെന്നും താരം പറയുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.