പ്രശസ്ത മലയാള നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി കൂടിയായിരുന്ന പി രമക്കു അറുപത്തിയൊന്നു വയസ്സ് ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ വളരെഅധികം ശ്രദ്ധ നേടിയിട്ടുണ്ട് എന്ന് മാത്രമല്ല, ആ കണ്ടെത്തലുകൾ നിർണ്ണായകമായിരുന്നു. ഡോ.രമ്യ ജഗദീഷ്(പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് ജഗദീഷ്- രമ ദമ്പതികളുടെ മക്കൾ. ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ എന്നിവരാണ് ഇവരുടെ മരുമക്കൾ.
പൊതുവേദികളിൽ ഒരുപാട് പ്രത്യക്ഷപെടാത്ത വ്യക്തി കൂടിയാണ് രമ. അങ്ങനെ വരാൻ താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്നും ഒരുപാട് ഫോട്ടോകൾ പോലും രമയുടേതായി പുറത്തു വരാത്തത് അതുകൊണ്ടാണെന്നും മാധ്യമ അഭിമുഖങ്ങളിൽ ജഗദീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല എന്നും ജഗദീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തു, കാലടി, കരമനയിൽ ആണ് ജഗദീഷ്- രമ ദമ്പതികൾ താമസിച്ചിരുന്നത്.
ഫോട്ടോ കടപ്പാട്: ഫേസ്ബുക്
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.