മലയാള സിനിമയിൽ ഹാസ്യ നടനായി വരുകയും ഒടുക്കം മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡിന് അർഹനായ വ്യക്തിയാണ് ഇന്ദ്രൻസ്. ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രൻസിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്. കേരള ചലച്ചിത്ര അക്കാദമി ജനറൽ കൗണ്സിൽ അംഗമാവാൻ താൻ താത്പര്യപ്പെടുന്നില്ല എന്ന് നടൻ ഇന്ദ്രൻസ് അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം താൻ അഭിനയിച്ച ചിത്രങ്ങൾ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കുന്ന സാഹചര്യത്തിലാണ് അക്കാദമി അംഗം എന്ന പദവി നിരസിക്കാൻ കാരണമെന്ന് ഇന്ദ്രൻസ് വ്യക്തമാക്കി.
ധാർമ്മികത ഉയർത്തിക്കാട്ടിയുള്ള ഇന്ദ്രൻസിന്റെ രാജി മാതൃകപരമാണെന് ഡോക്ടർ ബിജുവും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉടലാഴം, ഓള് എന്നീ ചിത്രങ്ങൾ ഇന്ദ്രൻസിന്റെ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാണാൻ സാധിച്ചത്. അക്കാദമി സെക്രട്ടറിയായ മഹേഷ് പഞ്ചുവിനെ പുറത്താക്കിയ സാഹചര്യത്തിൽ അക്കാദമി ജനറൽ കൗൺസിൽ വീണ്ടും പുനസംഘടിപ്പുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയെ നിഞ്ചയിക്കുന്നതിലും അക്കാദമിയിൽ ഒരുപാട് ഭിന്നതകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് സെക്രട്ടറി മഹേഷ് പഞ്ചുവിനെ ഒഴിവാക്കുകയായിരുന്നു. കമലാണ് അക്കാദമി ചെയർമാൻ. ബീന പോളാണ് വൈസ് ചെയർപേഴ്സൻ. ജൂറിയെ നിഞ്ചയിക്കുന്നതിൽ ഇരുവരും പക്ഷപാതം കാണിക്കുന്നുണ്ടെന്ന് വിമർശങ്ങൾ ധാരാളം ഉയർന്നിരുന്നു. കമലിന്റെ മകൻ സംവിധാനം ചെയ്ത നയൻ എന്ന ചിത്രം ഈ പ്രാവശ്യം അവാർഡിന് മത്സരിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ജൂറി ചെയർമാനെയും അംഗങ്ങളേയും കമൽ നിഞ്ചയിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് മഹേഷ് പഞ്ചു സ്വീകരിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.