ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയ ഒന്നാണ് വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് ഒരുക്കിയ മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തെ കുറിച്ച് നടൻ ഇടവേള ബാബു നടത്തിയ പരാമർശം. കഴിഞ്ഞ വർഷം റിലീസ് ചെയ്തു ഹിറ്റായ ഈ ചിത്രം ഈ കഴിഞ്ഞ ജനുവരി പതിമൂന്നിനാണ് ഒറ്റിറ്റി റിലീസായത്. ഇതിലെ കഥാപാത്ര സൃഷ്ടിക്കും ഇതിൽ കഥ പറഞ്ഞിരിക്കുന്ന രീതിക്കും വലിയ കയ്യടിയാണ് സോഷ്യൽ മീഡിയ നൽകുന്നത്. പരമ്പരാഗതമായി സിനിമയിൽ പിന്തുടർന്ന് വന്ന നായക സങ്കൽപ്പങ്ങളെ വരെ തച്ചുടക്കുന്ന രീതിയിലാണ് ഈ ചിത്രം ഒരുക്കിയത്. എന്നാൽ ഈ ചിത്രം ഫുൾ നെഗറ്റീവ് ആണെന്നും ഇതിനൊക്കെ ആരാണ് സെൻസർ സർട്ടിഫിക്കറ്റ് നൽകിയതെന്നും ചോദിച്ചാണ് ഇടവേള ബാബു രംഗത്ത് വന്നത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലായിരുന്നു ഇടവേള ബാബുവിന്‍റെ ഈ പരാമർശം ഉണ്ടായത്.
ഇതിലെ നായിക പറയുന്ന ഭാഷ പുറത്ത് പറയാൻ പറ്റില്ല എന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. ഇത് ഹിറ്റായ ചിത്രമാണെന്നും, അപ്പോൾ പ്രേക്ഷകർക്കാണോ സിനിമക്കാർക്കാണോ മൂല്യച്യുതി സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഒരു സിനിമയെ പറ്റി തനിക്കൊന്നും ചിന്തിക്കാൻ പറ്റില്ല എന്നും, ഒട്ടേറെ പേര് ഒഴിഞ്ഞു മാറിയ ശേഷം വിനീത് ശ്രീനിവാസൻ ഇത് ചെയ്തത്, ഇതിന്റെ സംവിധായകൻ വിനീതിന്റെ അസിസ്റ്റന്റ് ആയിരുന്നത് കൊണ്ടാണെന്നും ഇടവേള ബാബു പറഞ്ഞു. ഏതായാലും സോഷ്യൽ മീഡിയയിൽ നിന്ന് വലിയ വിമർശനമാണ് ഈ പരാമർശത്തിന് ഇടവേള ബാബു നേരിടുന്നത്. സിനിമയെ മനസ്സിലാക്കാൻ പോലും കഴിയാത്ത ഒരാളാണ് ഇടവേള ബാബു എന്ന് സോഷ്യൽ മീഡിയ പറയുന്നു. അഭിനവ് സുന്ദർ നായകിന് പൂർണ്ണ പിന്തുണയാണ് സോഷ്യൽ മീഡിയ നൽകുന്നത്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.