Harisree Ashokan Stills Photos
പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഹരിശ്രീ അശോകന് വാഹനാപകടം പറ്റിയെന്ന വാർത്തയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. കൊച്ചിയിലെ കാക്കനാടുള്ള ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇന്നലെ ഈ അപകടം ഉണ്ടായതു. താരങ്ങൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച സീൻ ചിത്രീകരിക്കുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഹരിശ്രീ അശോകൻ, ബിനു എന്നിവരും അസ്സോസിയേറ്റ് ഡയറക്ടർ ആയ നിതിൻ, അസ്സിസ്റ്റ ക്യാമറാമാൻ ആയ ശ്രീജിത്ത് എന്നിവരും ഓട്ടോറിക്ഷയുടെ അകത്തു ഉണ്ടായിരുന്നു. ആരുടേയും പരിക്ക് ഗുരുതരം അല്ലെന്നും പേടിക്കേണ്ട കാര്യമില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.
ശ്രീജിത്തിന്റെ കാലിനു പരിക്കേറ്റപ്പോൾ മറ്റൊരാളുടെ മൂക്കിനും പരിക്ക് പറ്റി. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയോടെ ആണ് വിട്ടയച്ചത്. രാഹുൽ മാധവ്, ദീപക് പറമ്പോൾ, ധർമജൻ ബോൾഗാട്ടി, സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, നന്ദു, സുരഭി സന്തോഷ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ ഒരു സൗഹൃദ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി സെപ്റ്റംബർ പത്താം തീയതിയോടെ ആണ് ഈ ചിത്രം ആരംഭിച്ചത്. എം ഷിജിത്, ഷഹീർ ഖാൻ എന്നിവർ ചേർന്ന് എസ് സ്‌ക്വയർ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും ഹരിശ്രീ അശോകൻ തന്നെയാണ്. അത് മാത്രമല്ല ഒൻപതു വർഷമായിട്ടുള്ള ഹരിശ്രീ അശോകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ പൂവണിയുന്നതു. അഭിനയ രംഗത്ത് നിന്നും സംവിധായകനായ കലാകാരന്മാരുടെ കൂട്ടത്തിൽ ഇനി ഹരിശ്രീ അശോകന്റെയും പേര് ചേർക്കപ്പെടുകയാണ് എന്ന പ്രത്യേകതയും ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.