മഹേഷിന്റെ പ്രതികാരം, ജോ ആൻഡ് ജോ, മിന്നൽ മുരളി,ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്.
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് കരോൾ സംബന്ധമായ അസുഖമാണെന്ന് തിരിച്ചറിയുകയും ശേഷം വിദഗ്ധ ചികിത്സ ഡോക്ടർമാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കരൾ ദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി തയ്യാറായിരുന്നുവെങ്കിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഓപ്പറേഷൻ ചെയ്യാനുള്ള പണം കണ്ടെത്താൻ ആയിരുന്നില്ല. തുടർന്ന് സിനിമ മേഖലയിലുള്ളവർവഴി സമൂഹമാധ്യമങ്ങളിലൂടെ നടൻറെ ഇപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തിയിരുന്നു.
താരത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട് .മലയാളം സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചുരുങ്ങിയ കാലയളവുകൊണ്ട് വളരെ തന്മയത്വത്തോടുകൂടി അഭിനയിച്ച കലാകാരൻ ആയിരുന്നു ഹരീഷ് പേങ്ങൻ. വളരെ കുറച്ച് സ്ക്രീൻ സ്പേസ് മാത്രമേ പല ചിത്രങ്ങളിലും ഉണ്ടായിരുന്നുള്ളൂവെങ്കിലും ലഭിച്ച പല വേഷങ്ങളും അദ്ദേഹം മികവുറ്റതാക്കിയിരുന്നു. മലയാള സിനിമയിലെ പ്രമുഖരും അദ്ദേഹത്തിൻറെ വിയോഗത്തിൽ അനുശോചനം സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.