[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളം ഈ മഹാനടന്മാരുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട രജിത് എന്ന മത്സരാർഥിയുടെ ആരാധകർ എന്നറിയപ്പെടുന്ന കൂട്ടം അദ്ദേഹത്തെ സ്വീകരിക്കാൻ എയർ പോർട്ടിൽ എത്തിയതും തുടർന്ന് അവർക്കെതിരെയെല്ലാം സർക്കാർ കേസെടുത്തതുമാണ്. കൊറോണ ഭീഷണി നില നിൽക്കെ ആരാധകർ എന്ന് പറയുന്നവർ കാണിച്ചു കൂട്ടിയ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ആരാധകർ എന്ന വിഭാഗത്തെ തന്നെ പലരും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിയിരിക്കുന്നതു. ആരാധക കൂട്ടായ്മയിലൂടെ ഒട്ടേറെ നല്ല കാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും ഇങ്ങനെയുള്ളവർ മുന്നോട്ടു വെക്കുന്ന പ്രശ്നങ്ങൾക്കും ഒരുദാഹരണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് പ്രശസ്ത നടൻ ഹരീഷ് പേരാടി രംഗത്ത് വന്നിരിക്കുകയാണ്. പ്രധാനമായും പേരെടുത്തു പറയാതെ, മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ആരാധക വൃന്ദങ്ങളെ കുറിച്ചാണ് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ പരാമര്ശിച്ചിരിക്കുന്നതെന്നു വ്യക്തം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏല്ലാ ഫാൻസുകാരെയും നിയമപരമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഒരു സൂപ്പർസ്റ്റാർ ഫാൻസ് മുഖ്യമന്ത്രിയെ സംസാരിക്കാൻ സമ്മതിക്കാത്ത രീതിയിൽ ബഹളമുണ്ടാക്കുകയും ആ പ്രമുഖ നടൻ ഇരിക്കുന്ന വേദിയിൽ വെച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രസംഗം മുഴുമിപ്പിക്കാതെ അവസാനിപ്പിച്ചതും. ഇതും ഈ സമയത്ത് ചർച്ചചെയ്യപെടേണ്ടതാണ് എന്ന് ഒരു ജനാധിപത്യ വിശ്വാസിയായ ഞാൻ രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു. എത്രയോ മനുഷ്യർ അവരുടെ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്തതാണി ജനാധിപത്യ കേരളം. ആ കേരളത്തെ തലക്കോളമില്ലാത്ത ഫാൻസുകൾ എന്ന ആൾകൂട്ടത്തിന് അഴിഞ്ഞാടാൻ വിട്ടുകൊടുക്കരുത്. ഈ എയർപോർട്ട് സംഭവത്തോടെ ഇതിന് ഒരു അവസാനമുണ്ടാവണം. ഫാൻസ് അസോസിയേഷനുകളുള്ള ചെറുതും വലുതുമായ ഏല്ലാ നടൻമാർക്കും ഇത്ബാധകമാണ്. മലയാളത്തിന്റെ അഭിമാനം ഉയർത്തിപിടിച്ച ഏല്ലാ മഹാനടൻ മാരുടെയും അഭിനയമികവിന് മുൻപിൽ ബഹുമാനത്തോടെ തല താഴ്ത്തി കൊണ്ട് പറയുന്നു. ഇത്തരം തലതിരിഞ്ഞ ആൾകൂട്ടത്തെ പോറ്റി വളർത്തരുത്. ആകെയുള്ള പ്രതീക്ഷയും ഉദാഹരണവും മലയാളികൾ ഹൃദയത്തിലേററിയ ഫഹദ് ഫാസിൽ എന്ന നടൻ മാത്രമാണ്. തനിക്ക് ഫാൻസ് അസോസിയേഷനുകൾ വേണ്ട എന്ന ഉറക്കെ പ്രഖ്യാപിച്ച ഒരേയൊരു ഫഹദ്. പുതിയ കേരളം മഹാനടൻമാരുടെ പുതിയ തീരുമാനങ്ങൾക്കായാണ് കാത്തിരിക്കുന്നത്.

webdesk

Recent Posts

യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരളയിൽ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷം; മനസ്സ് തുറന്ന് ഇന്ദ്രൻസ്

തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ്‌ ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…

17 hours ago

ടോവിനോ – അനുരാജ് മനോഹർ – ഇന്ത്യൻ സിനിമ കമ്പനി ഒന്നിക്കുന്ന ‘നരിവേട്ട’ മെയ് 23ന്..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…

1 day ago

ജേക്സ് ബിജോയ് തുടരും… ‘മിന്നൽവള’യ്ക്ക് ശേഷം ട്രെൻഡാകാൻ ‘ആട് പൊൻ മയിലേ..’; നരിവേട്ടയിലെ പുതിയ ഗാനം പുറത്തിറങ്ങി..

ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…

1 day ago

സഹനടിയായി ഓഡിഷൻ, വീണ് കിട്ടിയത് നായികാ വേഷം; “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള”യിലൂടെ മലയാളത്തിനൊരു പുതുമുഖ നായിക

രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…

2 days ago

കേരളം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള”; വെളിപ്പെടുത്തി സംവിധായകൻ

ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…

2 days ago

യുണൈറ്റഡ് കിങ്‌ടം ഓഫ് കേരള ട്രെയ്‌ലർ പുറത്തിറങ്ങി: ആക്ഷനും ത്രില്ലറുമായി സിനിമ പ്രേക്ഷകരിലേക്ക്…

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…

4 days ago

This website uses cookies.