കഴിഞ്ഞ ദിവസമാണ് നടൻ പൃഥ്വിരാജ് സുകുമാരൻ താൻ അടുത്ത വർഷം ചെയ്യാൻ പോകുന്ന ഒരു ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന ചിത്രമാണത്. 1921 ഇൽ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന മലബാർ കലാപത്തെ അടിസ്ഥാനമാക്കി, വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തിന്റെ ജീവിത കഥയാണ് ഈ ചിത്രത്തിലൂടെ അവർ പറയാൻ പോകുന്നത് എന്നും പൃഥ്വിരാജ് വ്യക്തമാക്കി. എന്നാൽ ചിത്രത്തിന്റെ പ്രഖ്യാപനം വലിയ വിവാദങ്ങളാണ് ഇന്നലെ മുതൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ചരിത്രത്തിൽ ഈ കഥാപാത്രം നായകനായും വില്ലനായും പറയുന്ന കഥകൾ ഉള്ളത് കൊണ്ട് തന്നെ ചിത്രമൊരുക്കുന്നവരുടെ രാഷ്ട്രീയവും കൂടി ഇതിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ് പൃഥ്വിരാജ്, ആഷിഖ് അബു തുടങ്ങിയവർക്ക് നേരെ ഓൺലൈൻ ആക്രമണം നടക്കുന്നത്.
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് നടൻ ഹരീഷ് പേരാടി കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. അദ്ദേഹം പറയുന്നത്, മോഹൻലാലിന് മലബാർ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം ?. പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ ?. കുഞ്ഞാലിമരക്കാറായി ആ മഹാനടൻ പരകായപ്രവേശം നടത്തിയപ്പോൾ മോഹൻലാലിന്റെ ചിത്രം വെച്ച് ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗൺസ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്. കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു. ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങൾ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്. സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാൻ പഠിക്കുക. എന്നാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.