ഇന്നലെ കൊച്ചിയിൽ വെച്ച് നടന്ന രാമലീല എന്ന ചിത്രത്തിൻറെ വിജയാഘോഷ വേളയിൽ വച്ചായിരുന്നു ദിലീപ് തനിക്ക് രണ്ടാം ജന്മം നൽകിയ ആരാധകന് നന്ദി പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകനും കടുത്ത ദിലീപ് ആരാധകനായ അരുൺ ഗോപിക്കാണ് ദിലീപ് നന്ദി അറിയിച്ചത്. പ്രതിസന്ധികളിൽപ്പെട്ട് മലയാള സിനിമയിൽ താൻ വലിയൊരു തകർച്ച നേരിട്ടപ്പോഴും തനിക്ക് തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രമാണ് രാമലീല എന്ന ദിലീപ് പറഞ്ഞു. കേസുകളിൽ ഉൾപ്പെട്ട് പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് രാമലീല റിലീസിനെത്തുന്നത്. അരുൺ ഗോപി എന്ന സംവിധായകന്റെ ആദ്യ ചിത്രം തന്നെ അന്ന് ഉടലെടുത്ത പ്രശ്നങ്ങളെത്തുടർന്ന് രണ്ടുമാസത്തോളം റിലീസ് മാറ്റിവച്ചിരുന്നു. എങ്കിലും എല്ലാത്തരത്തിലും തിരിച്ചടികൾ ഏറ്റുവാങ്ങിയ തനിക്ക് ലഭിച്ച രണ്ടാം ജന്മമാണ് രാമലീലയുടെ വിജയം എന്ന് ദിലീപ് പറയുകയുണ്ടായി. ഇങ്ങനെയൊരു വിജയവും പുതു ജന്മവും നൽകിയ അരുൺ ഗോപിയോട് വളരെയധികം കടപ്പെട്ടിരിക്കുന്നുവെന്ന് ദിലീപ് ഇന്നലെ പറഞ്ഞു.
ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണം കരസ്ഥമാക്കി വലിയ കുതിപ്പ് നടത്തിയിരുന്നു. ചിത്രം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായി മാറി. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് സച്ചിയായിരുന്നു. ചിത്രത്തിൽ ദിലീപിനെ കൂടാതെ പ്രയാഗ മാർട്ടിൻ, വിജയരാഘവൻ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, രാധിക ശരത്കുമാർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഷാജികുമാർ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും ഇന്നലെ നടന്ന ആഘോഷ ചടങ്ങിൽ സ്നേഹോപകാരം കൈമാറി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.