മലയാളത്തിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളായ നടൻ ധ്രുവൻ വിവാഹിതനായി. ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഈ യുവ താരം ഈ വർഷം റിലീസ് ചെയ്ത വമ്പൻ തമിഴ് ചിത്രമായ വാലിമയ് എന്ന അജിത് കുമാർ- എച് വിനോദ് ചിത്രത്തിലെ വേഷത്തിലൂടെയും ശ്രദ്ധ നേടി. അഞ്ജലി എന്നാണ് ധ്രുവന്റെ വധുവിന്റെ പേര്. പാലക്കാടു വെച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ലിസമ്മയുടെ വീട് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചു കരിയർ ആരംഭിച്ച ധ്രുവൻ, ഈ അടുത്തിടെ ആറാട്ട് എന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു. നാൻസി റാണി, ജനഗണമന എന്നിവയാണ് ധ്രുവൻ അഭിനയിച്ചു ഇനി വരാനുള്ള ചിത്രങ്ങൾ.
പട്ടം പോലെ, ഗ്യാങ്സ്റ്റർ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി ഇനീ ചിത്രങ്ങളിലും ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിട്ടുള്ള ധ്രുവന് ക്വീനിലെ നായക വേഷമാണ് വലിയ ശ്രദ്ധ നേടികൊടുത്ത്. അതിനു ശേഷം ചിൽഡ്രൻസ് പാർക്ക്, ഫൈനൽസ് എന്നീ ചിത്രങ്ങളിലും ധ്രുവൻ അഭിനയിച്ചിരുന്നു. മാമാങ്കം എന്ന എം പദ്മകുമാർ- മമ്മൂട്ടി ചിത്രത്തിൽ ആദ്യം ധ്രുവനെ കാസ്റ്റ് ചെയ്യുകയും, ആ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ഫിസിക്കൽ മേക് ഓവർ നടത്തിയ ധ്രുവനെ അതിനു ശേഷം ആചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തത് വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഖജുരാഹോ ഡ്രീംസ് എന്നൊരു ചിത്രവും ധ്രുവൻ അഭിനയിച്ചു വൈകാതെ ഷൂട്ടിംഗ് തുടങ്ങും എന്നും റിപ്പോർട്ടുകൾ പറയുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.