ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ദളപതി വിജയ് നായകനായ മാസ്റ്റർ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളുടെ ലിറിക് വീഡിയോസ് ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. അതിൽ കുട്ടി സോങ് എന്ന ഗാനമാലപിച്ചതു ദളപതി വിജയ് തന്നെയാണ്. വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രമായെത്തുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയണിനിരക്കുന്നുണ്ട്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദീന എന്ന നടനും ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു മാധ്യമ അഭിമുഖത്തിൽ അദ്ദേഹം ഈ ചിത്രത്തെ കുറിച്ചും അതുപോലെ ഇതിൽ വിജയ്- വിജയ് സേതുപതി സംഘട്ടനം ഉണ്ടോ എന്നതിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ ചിത്രം ഗംഭീരമായിരിക്കുമെന്നും ഇതിലെ കുട്ടി സ്റ്റോറി എന്ന ഗാനം വീഡിയോ കൂടിവരുന്നതോടെ വേറെ ലെവൽ പോകുമെന്നും അദ്ദേഹം പറയുന്നു.
സ്റ്റണ്ട് സിൽവ ഒരുക്കിയ ഇതിലെ സംഘട്ടന രംഗങ്ങൾ ഗംഭീരമാകുമെന്നും ഇതുവരെ പ്രേക്ഷകർ കാണാത്ത തരം സംഘട്ടനമാണ് ഇതിൽ കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൈദി എന്ന ചിത്രത്തിൽ കാഴ്ച വെച്ചത് പോലെ വളരെ വ്യത്യസ്തമായ സംഘട്ടനം ഈ ലോകേഷ് കനകരാജ് ചിത്രത്തിലും കാണാമെന്നും അദ്ദേഹം പറയുന്നു. വിജയ് ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം വിജയ് സേതുപതിയേയും പ്രശംസിക്കുന്നുണ്ട്. എക്സ് ബി ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദറാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.