[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാസ്റ്ററിലെ വിജയ്- വിജയ് സേതുപതി സംഘട്ടനത്തെ കുറിച്ചു വെളിപ്പെടുത്തി നടൻ ദീന

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ദളപതി വിജയ് നായകനായ മാസ്റ്റർ ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളുടെ ലിറിക് വീഡിയോസ് ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു. അതിൽ കുട്ടി സോങ് എന്ന ഗാനമാലപിച്ചതു ദളപതി വിജയ് തന്നെയാണ്. വിജയ്‌ക്കൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രമായെത്തുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയണിനിരക്കുന്നുണ്ട്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ഗൗരി കിഷൻ, അർജുൻ ദാസ്, ആൻഡ്രിയ, ശ്രീമാൻ, പ്രേം, സഞ്ജീവ്, ശ്രീനാഥ്, രമ്യ സുബ്രമണ്യൻ, രമേശ് തിലക് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദീന എന്ന നടനും ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു മാധ്യമ അഭിമുഖത്തിൽ അദ്ദേഹം ഈ ചിത്രത്തെ കുറിച്ചും അതുപോലെ ഇതിൽ വിജയ്- വിജയ് സേതുപതി സംഘട്ടനം ഉണ്ടോ എന്നതിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഈ ചിത്രം ഗംഭീരമായിരിക്കുമെന്നും ഇതിലെ കുട്ടി സ്റ്റോറി എന്ന ഗാനം വീഡിയോ കൂടിവരുന്നതോടെ വേറെ ലെവൽ പോകുമെന്നും അദ്ദേഹം പറയുന്നു.

സ്റ്റണ്ട് സിൽവ ഒരുക്കിയ ഇതിലെ സംഘട്ടന രംഗങ്ങൾ ഗംഭീരമാകുമെന്നും ഇതുവരെ പ്രേക്ഷകർ കാണാത്ത തരം സംഘട്ടനമാണ് ഇതിൽ കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കൈദി എന്ന ചിത്രത്തിൽ കാഴ്ച വെച്ചത് പോലെ വളരെ വ്യത്യസ്തമായ സംഘട്ടനം ഈ ലോകേഷ് കനകരാജ് ചിത്രത്തിലും കാണാമെന്നും അദ്ദേഹം പറയുന്നു. വിജയ് ഈ ചിത്രത്തിൽ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം വിജയ് സേതുപതിയേയും പ്രശംസിക്കുന്നുണ്ട്. എക്സ് ബി ക്രിയേറ്റേഴ്സ് എന്ന ബാനറിൽ സേവ്യർ ബ്രിട്ടോ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദറാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

1 month ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

4 months ago

This website uses cookies.