തമിഴ് സിനിമയിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രദർശനത്തിനെത്തിയ ധനുഷ് ചിത്രമാണ് ‘മാരി’. ഏറെ നാളുകൾക്ക് ശേഷം ധനുഷിന്റെ വ്യതസ്തമായ ഒരു കഥാപാത്രവും കൂടിയായിരുന്നു അത്. മലയാളി ഗായകൻ വിജയ് യേശുദാസ് ആയിരുന്നു വില്ലൻ വേഷം കൈകാര്യം ചെയ്തത്, അതുപോലെ നായികയായി കാജൽ അഗർവാളായിരുന്നു വേഷമിട്ടിരുന്നത്. പ്രാവുകളുടെ കഥ പറയുന്ന ചിത്രം തമിഴ് നാട്ടിലെ സിനിമ പ്രേമികൾ ഏറ്റടുക്കുകയും ചെയ്തിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ നേർത്തെ അറിയിച്ചിരുന്നു. ‘മാരി 2’ ചിത്രീകരണം അതിവേഗത്തിലാണ് നീങ്ങുന്നത്. ബാലാജി മോഹനാണ് മാരി ആദ്യ ഭാഗവും രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
‘മാരി 2’ ക്ലൈമാക്സ് രംഗത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ധനുഷിന് ഗുരുതരമായ പരുക്കേൾക്കുകയുണ്ടായി. വില്ലനായ ടോവിനോയുമായുള്ള സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി തിരിയുന്നതിനിടയിലാണ് പരുക്ക് സംഭിച്ചത്. സംഭവത്തെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വെക്കാൻ തീരുമാനിച്ചെങ്കിലും തന്റെ പരിക്ക് കണക്കിലെടുക്കാതെ ധനുഷ് അഭിനയിക്കുകയും ക്ലൈമാക്സ് രംഗം പൂർണമായും ചിത്രീകരിക്കുകയുണ്ടായി. ധനുഷിന്റെ ഇടതു കൈയ്ക്കും വലതു കാലിനുമാണ് പരിക്കേറ്റത്. സ്റ്റൈൽ എന്ന ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് ശേഷം ടോവിനോ വില്ലൻ വേഷം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മാരി 2’. ധനുഷിന്റെ നായികയായിയെത്തുന്നത് സായ് പല്ലവിയാണ്, ചിത്രത്തിൽ ഓട്ടോ ഓടിക്കുന്ന യുവതിയായാണ് താരം വേഷമിടുന്നത് എന്ന് സൂചനയുണ്ട്.
ബാലാജി മോഹൻ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. വിദ്യാ പ്രദീപ്, വരലക്ഷമി ശരത്ത് കുമാർ, റോബോ ശങ്കർ, അരത്താങ്ങി നിഷ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷം യുവാൻ ശങ്കർ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.