മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത് 2007 ഇൽ റിലീസ് ചെയ്ത ചിത്രമാണ് ബിഗ് ബി. അമൽ നീരദിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ബിഗ് ബി. ബിലാൽ എന്ന മാസ്സ് കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ച ഈ ചിത്രം ശ്രദ്ധ നേടിയത് അതിന്റെ സ്റ്റൈലിഷ് മേക്കിങ് ശൈലി കൊണ്ടാണ്. അന്ന് തീയേറ്ററിൽ വലിയ ശ്രദ്ധ നേടാതെ പോയ ബിഗ് ബി, പക്ഷെ അതിനു ശേഷം മിനി സ്ക്രീനിലും പിന്നീട് സോഷ്യൽ മീഡിയ സജീവമായപ്പോഴും വലിയ ചർച്ചയായി മാറിയ ചിത്രം കൂടിയാണ്. 2017 ലാണ് ഇതിന് ഒരു രണ്ടാം ഭാഗം വരുന്നു എന്ന് പ്രഖ്യാപിക്കപ്പെട്ടത്. ബിലാൽ എന്ന് പേരിട്ട ഈ ചിത്രം 2020 ഇൽ ആരംഭിക്കാൻ പ്ലാൻ ചെയ്യവേ കോവിഡ് സാഹചര്യം മൂലം വീണ്ടും മാറ്റി വെക്കുകയും ചെയ്തു. ഇപ്പോൾ പ്രീ പ്രൊഡക്ഷൻ സ്റ്റേജിലാണ് ഈ ചിത്രമെന്നും അടുത്ത വർഷം ബിലാൽ ആരംഭിക്കുമെന്ന് വാർത്തകളുണ്ടെങ്കിലും യാതൊരു വിധ ഒഫീഷ്യൽ അപ്‌ഡേറ്റുകളും ഇപ്പോൾ പുറത്ത് വരുന്നില്ല.
ഇപ്പോഴിതാ, മമ്മൂട്ടി ഈ ചിത്രത്തിന് ഡേറ്റ് കൊടുക്കണമെന്നും, ബിലാൽ നടക്കണമെന്നും അപ്രേക്ഷയുമായി എത്തിയിരിക്കുകയാണ് നടൻ ബാല. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടു വെച്ചത്. ഈ ചിത്രം ആരംഭിക്കാനും ഇതിന്റെ ഭാഗമാകാനും താൻ കാത്തിരിക്കുകയാണെന്നും ബാല പറയുന്നു. ബിഗ് ബിയിൽ മമ്മൂട്ടിയോടൊപ്പം പ്രധാന വേഷങ്ങൾ ചെയ്ത ബാല, മനോജ് കെ ജയൻ, മംമ്‌ത മോഹൻദാസ് എന്നിവർ ബിലാലിലും ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു. ഇവരോടൊപ്പം മലയാളത്തിലെ ഒരു പ്രമുഖ യുവതാരവും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നും വാർത്തകളുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നാണ് സൂചന.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.