മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ബാല. നായകനായും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചു തിളങ്ങിയിട്ടുള്ള ഈ താരം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്. ഈ അടുത്തിടെയാണ് ബാല രണ്ടാമതും വിവാഹിതനായി വാർത്തകളിൽ നിറഞ്ഞതു. ഏതായാലും തന്റെ കരിയറിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ ഈ താരം. വമ്പൻ ചിത്രങ്ങളുടെ ഭാഗമായാണ് ഈ വർഷവും അടുത്ത വർഷവും ബാല എത്തുന്നത് എന്നാണ് സൂചന. വിശ്വാസം എന്ന മെഗാ ബ്ലോക്ക്ബസ്റ്ററിനു ശേഷം ശിവ ഒരുക്കിയ പുതിയ തമിഴ് ചിത്രത്തിലെ വില്ലൻ ബാല ആണ്. അണ്ണാത്തെ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത് ആണ് നായകനായി എത്തുന്നത്. ഈ വർഷം ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രത്തിലെ വില്ലൻ വേഷം തെന്നിന്ത്യയിൽ ബാലയുടെ താരമൂല്യം ഉയർത്തുമെന്നുറപ്പാണ്.
മലയാളത്തിൽ മമ്മൂട്ടി നായകനായ ബിലാൽ എന്ന ചിത്രത്തിലും ബാല അഭിനയിക്കും. അമൽ നീരദ് ഒരുക്കാൻ പോകുന്ന ഈ ചിത്രം ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് നീണ്ടു പോകുന്ന ഈ ചിത്രം അടുത്ത വർഷം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. രജനികാന്ത്, ബാല എന്നിവർ അഭിനയിക്കുന്ന അണ്ണാത്തെയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര, കീർത്തി സുരേഷ്, മീന, ഖുശ്‌ബു സുന്ദർ തുടങ്ങിയവരും പ്രകാശ് രാജ്, ബോളിവുഡ് താരം ജാക്കി ഷെറോഫ്, ജഗപതി ബാബു, സൂരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.