[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജീവിതം അവസാനിച്ചെന്ന് കരുതി ജയിലിലിരുന്നു പൊട്ടിക്കരഞ്ഞു; രക്ഷകനായി എത്തിയത് ആ സിനിമയുടെ റിലീസ്..!

മലയാള സിനിമയിലെ പ്രശസ്ത നടന്മാരിലൊരാളാണ് അശോകൻ. നായകനായും സ്വഭാവനടനായും ഹാസ്യ നടനയുമെല്ലാം അഭിനയിച്ചിട്ടുള്ള അശോകന്റെ ഒട്ടേറെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രീയപെട്ടവയാണ്. അന്തരിച്ചു പോയ ഇതിഹാസ സംവിധായകനും രചയിതാവുമായ പി പദ്മരാജന്റെ ചിത്രങ്ങളിൽ അശോകൻ ചെയ്ത കഥാപാത്രങ്ങൾ ഈ നടന് നേടിക്കൊടുത്തത് വലിയ പ്രശംസയായിരുന്നു. ഇപ്പോഴിതാ പി പദ്മരാജൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ സീസൺ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ഒരു ഭയാനകമായ അനുഭവം വെളിപ്പെടുത്തുകയാണ് അശോകൻ. മയക്ക് മരുന്ന് ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഗൾഫ് പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ അടച്ചതിന്റെ അനുഭവവും തുടർന്ന് അവിടെ നിന്ന് എങ്ങനെ പുറത്തു വന്നു എന്നതുമാണ് അശോകൻ പറയുന്നത്. 1988 ൽ ഖത്തർ പൊലീസാണ് അശോകനെ മയക്കു മരുന്ന് കേസുമായി ബന്ധപെട്ടു അറസ്റ്റു ചെയ്തത്. ജീവിതം അവസാനിച്ചു എന്നു കരുതി കരഞ്ഞ നാളുകളായിരുന്നു അതെന്നും പറഞ്ഞ അശോകൻ അന്ന് നടന്ന സംഭവവും വിശദമായി തന്നെ പറയുന്നുണ്ട്.

ഒരു സുഹൃത്തിനെ കാണാനാണ് താൻ ഖത്തറില്‍ പോയതെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം താനും തന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചെത്തിയതിനു ശേഷമാണു ആ സംഭവം നടന്നതെന്നും അശോകൻ ഓർത്തെടുക്കുന്നു. അശോകനും സുഹൃത്തും ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ അവരെ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വരികയും അവര്‍ പൂട്ടു തുറന്നു അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. അശോകനും സുഹൃത്തും ഇതെല്ലം കണ്ടു ഭയന്ന് നിൽക്കുമ്പോൾ, അവര്‍ മുറി മുഴുവന്‍ പരിശോധിക്കുകയും അശോകന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരയുകയും ചെയ്തു. പിന്നീടാണ് അവര്‍ ഡിറ്റക്ടീവുകളായിരുന്നെന്ന് തങ്ങൾക്കു മനസ്സിലായതെന്നും ഈ നടൻ പറയുന്നു. അവര്‍ അശോകനെ നേരേ കൂട്ടിക്കൊണ്ടുപോയത് ഖത്തറിലെ പൊലീസ് സ്‌റ്റേഷനിലേക്കാണ്. അവരുടെ മേലുദ്യോഗസ്ഥന് മുന്നില്‍ അശോകനെ ഹാജരാക്കുകയും അശോകന്റെ സുഹൃത്തിനെ അതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അയാള്‍ തിരിച്ചെത്തിയപ്പോള്‍ മുഖമെല്ലാം വല്ലാതെ ചുവന്നിരിക്കുന്നതാണ് കണ്ടതെന്നും അയാളെ അവര്‍ അടിച്ചുവെന്നാണ് പറഞ്ഞത് എന്നും അശോകൻ വെളിപ്പെടുത്തുന്നു. അതിന് ശേഷം ഒരു ജയിലില്‍ കൊണ്ടുപോയി ഇരുവരേയും വെവ്വേറെ സെല്ലിന്‍ പൂട്ടിയിട്ടു. തനിക്കൊപ്പം രണ്ട് പാകിസ്താനി തടവുകാരാണ് ഉണ്ടായിരുന്നത് എന്നും തന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതി അന്ന് കരഞ്ഞു എന്നും അശോകൻ ഓർത്തെടുക്കുന്നു. ഇനിയൊരിക്കലും പുറത്ത് ഇറങ്ങാന്‍ സാധിക്കില്ലെന്നു കരുതിയിരിക്കുമ്പോഴാണ് പിറ്റേന്ന് രാവിലെ സ്പോണ്‍സര്‍ എത്തിയത്. അദ്ദേഹം പറയുമ്പോഴാണ് സിനിമാ നടനാണെന്ന കാര്യം പൊലീസുകാര്‍ക്ക് മനസിലാകുന്നത്. അറബി പൊലീസിന് ആകെ അറിയുന്ന ഇന്ത്യന്‍ സിനിമാ താരങ്ങള്‍ അമിതാഭ് ബച്ചനും കമല്‍ഹാസനുമായിരുന്നു എന്നും അവരെ അറിയുമോ എന്നു ചോദിച്ചപ്പോള്‍ അറിയാമെന്ന് താന്‍ പറഞ്ഞുവെന്നും അശോകന്‍ പറയുന്നു.

അതിനു ശേഷമാണു എന്താണ് സംഭവിച്ചതെന്ന് അശോകന് മനസിലായത്. അശോകൻ ഡ്രഗ് അഡിക്ട് ആയി അഭിനയിച്ച, പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ സീസണിലെ സ്റ്റില്‍സ് കട്ട് ചെയ്ത് ആരോ അയച്ച് പാര വച്ചതായിരുന്നു സംഭവം. ആ ചിത്രത്തില്‍ മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പറയുന്നത്. പിന്നീട് താന്‍ പുറത്ത് ഇറങ്ങാന്‍ കാരണമായതും ഒരു സിനിമയാണെന്ന് അശോകന്‍ വിശദീകരിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ അനന്തരം എന്ന ചിത്രമാണത്. ആ സിനിമയെ കുറിച്ച് ഗള്‍ഫിലെ ഒരു പത്രത്തില്‍ ഒരു വാർത്ത വന്നിരുന്നു. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ ആ ചിത്രം തിരഞ്ഞെടുത്തിരിക്കുന്നു എന്ന വാർത്തയിൽ സിനിമയെ കുറിച്ചും അശോകനെ കുറിച്ചും വിശദീകരിച്ച് എഴുതിയിരുന്നു. സ്‌പോണ്‍സര്‍ അത് പൊലീസുകാര്‍ക്ക് കാണിച്ച് കൊടുത്തപ്പോഴാണ് അവർക്കു അശോകൻ ഒരു നടൻ ആണെന്ന് മനസ്സിലായത്.

webdesk

Recent Posts

നാലാം വാരവും കേരളത്തിൽ 125 -ൽ പരം സ്‌ക്രീനുകളിൽ ബ്ലോക്ക്ബസ്റ്റർ ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…

1 day ago

നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ ആദ്യ ഗാനമെത്തി; ഒപ്പം നാഗ ചൈതന്യയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും

നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…

1 day ago

വയലൻസിന്റെ അതിപ്രസരം; മാർക്കോയിലെ “ബ്ലഡ്” ഗാനം നീക്കം ചെയ്ത് യൂട്യൂബ്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…

1 day ago

വീണ്ടും സൂപ്പർ വിജയത്തിലേക്ക് ഒരു മലയാളം ഹൊറർ കോമഡി; ഹലോ മമ്മിക്ക് ഗംഭീര പ്രതികരണം

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…

1 day ago

ദുൽഖർ സൽമാൻ- നഹാസ് ചിത്രം തെലുങ്കിലും?; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…

1 day ago

പ്രഭാസിനൊപ്പം കുഞ്ചാക്കോ ബോബൻ ?

പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…

2 days ago

This website uses cookies.