മലയാള ചലച്ചിത്ര താരം അനില് നെടുമങ്ങാട് മുങ്ങി മരിച്ചു. സിനിമാ ഷൂട്ടിങ്ങിനിടെ കൂട്ടുകാർക്കൊപ്പം തൊടുപുഴ മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഷൂട്ടിങ് ഇടവേളയിലാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയത്. ആഴമുള്ള കയത്തിലേക്ക് അബദ്ധത്തിൽ അനിൽ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിലിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
മമ്മൂട്ടി നായകനായ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് അനിൽ സിനിമാഭിനയം തുടങ്ങിയത്. 2014 ൽ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലും അഭിനയിച്ചു. നാടകത്തിലൂടെ മിനിസ്ക്രീനിലേക്കും പിന്നീട് സിനിമ മേഖലയിലേക്കും എത്തി. പാവാട, സമര്പ്പണം, ആഭാസം, കല്ല്യാണം, പരോള്, ഇളയരാജ, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെയും സിഐ സതീഷ് എന്ന അനിലിന്റെ കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സച്ചിയുടെ ജന്മവാര്ഷികത്തിന് സച്ചിയുടെ ഓര്മ്മ പേറിയ പോസ്റ്റാണ് അനിൽ അവസാനമായി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകള്ക്കകമാണ് അപ്രതീക്ഷിതമായി അനിലിന്റെ വിടവാങ്ങല്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.