തെലുങ്ക് സിനിമയുടെ യുവതാരം അഖിൽ അക്കിനെനിയും മലയാളത്തിന്റെ മെഗാസ്റ്റാറും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം ഏജന്റിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ഉടനീളം വരുന്നത്. തെലുങ്ക് സിനിമ പ്രേമികളെ പോലെതന്നെ മലയാളികളും ഒന്നടങ്കം ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.
കഴിഞ്ഞദിവസം കോഴിക്കോട് 50 അടി ഉയരത്തിൽ മമ്മൂട്ടിയുടെ കട്ടൗട്ട് സ്ഥാപിച്ചത് മുതൽ ചിത്രത്തിൻറെ പ്രമോഷൻ ആഘോഷങ്ങൾ കേരളക്കരയിലും ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഏജന്റ് പ്രൊമോഷൻ ഇന്റർവ്യൂവിൽ അഖിൽ മമ്മൂട്ടിയെക്കുറിച്ചു പങ്കുവച്ച കാര്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.മമ്മൂട്ടിയെ കുറിച്ച് അഭിമാനത്തോടുകൂടി യുവതാരം സംസാരിക്കുകയായിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ഏജന്റിൽ റോ ചീഫ് ആയി മമ്മൂട്ടി സാറാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ടീമിലാണ് ഞാനുമുള്ളത്.അദ്ദേഹം ലൊക്കേഷനിലേക്ക് വരുമ്പോൾ ഒരു പോസിറ്റീവ് എനർജി ചുറ്റുമുള്ളവർക്ക് ലഭിക്കും. അതൊരു സൂപ്പർസ്റ്റാറിന്റെ സ്റ്റാർഡത്തിൽ നിന്ന് വരുന്ന എനർജിയല്ല മറിച്ചു ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭയുടെ കഴിവിന്റെ പ്രതിഫലനമാണ് അവിടെ കാണുന്നത്. അദ്ദേഹത്തെപ്പോലെ ഇത്രയും വലിയൊരു ആർട്ടിസ്റ്റിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിൻറെ വലിയൊരു ആരാധകനാണ് ഞാൻ. ലൊക്കേഷനിൽ അദ്ദേഹത്തിൻറെ ഷോട്ട് നടക്കുന്ന സമയത്ത് മേക്കപ്പിലാണെങ്കിൽ കൂടി ആ സമയം ഷോട്ട് നടക്കുന്ന സ്ഥലത്തെത്തി അദ്ദേഹത്തിൻറെ അഭിനയം കാണാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഓരോരുത്തർക്കും മമ്മൂട്ടി സർ പകരുന്നത് അത്രയധികം എനർജിയും പോസിറ്റിവിറ്റിയുമാണ്. ചിത്രത്തിലെ കഥാപാത്രമായ റോ ചീഫ് ആയി മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെ അല്ലേ മറ്റൊരാളെയും എനിക്ക് സങ്കൽപ്പിക്കാൻ സാധിക്കില്ല. അദ്ദേഹവുമായി ഒരുമിച്ചുള്ള ഒരുപാടു ആക്ഷൻ സീനുകൾ ഉള്ള ചിത്രമാണ് ഇതെന്നും” – നടൻ മനസ്സ് തുറന്നു.
സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ നവാഗതയായ സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ഹിപ്പോപ്പ് തമിഴാ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുൽ ഹെരിയനും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നവീൻ നൂലിയുമാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.