പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിച്ചതയായ വ്യക്തിയാണ് പീറ്റർ ഹെയ്ൻ. ഇന്ത്യൻ സിനിമയിലെ തന്നെ പല ഭാഷകളിലെ ചിത്രങ്ങൾക്ക് വേണ്ടി ആക്ഷൻ ഡയറക്ടറായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാധവൻ നായകനായിയെത്തിയ ‘മിന്നലെ’ എന്ന ചിത്രത്തിന് വേണ്ടിയാണ് പീറ്റർ ഹെയ്ൻ ആദ്യമായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരുന്നത്. 2003ൽ പുറത്തിറങ്ങിയ ഗൗതം മേനോൻ ചിത്രമായ ‘കാക്ക കാക്ക’ യിലൂടെയാണ് പ്രേക്ഷകർ പീറ്റർ ഹെയ്‌നെ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് അന്യൻ, ഗജിനി, ശിവാജി, യന്തിരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലെ തന്നെ മികച്ച ആക്ഷൻ ഡയറക്ടരുമാറിൽ ഒരാളായിമാറി.
2015ൽ പുറത്തിറങ്ങിയ ബാഹുബലിയിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വിലമതിക്കുന്ന ആക്ഷൻ ഡയറക്ടറായി അദ്ദേഹം പേരെടുത്തു. കലാഭവൻ മണി നായകനായി 2004ൽ പുറത്തിറങ്ങിയ ‘മത്സരം’ എന്ന ചിത്രമാണ് പീറ്റർ ഹെയ്ൻ ആദ്യമായി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത മലയാള ചിത്രം. 2016ൽ പുറത്തിറങ്ങിയ പുലിമുരുകൻ എന്ന ചിത്രത്തിലൂടെയാണ് കേരളത്തിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ന് മലയാളത്തിൽ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുവാൻ പീറ്റർ ഹെയ്ൻ തന്നെ വേണം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്യ ഭാഷ ചിത്രങ്ങൾ ധാരാളമുള്ള പീറ്റർ ഹെയ്‌നെ തേടി ഒരുപാട് മലയാള ചിത്രങ്ങളും വരുന്നുണ്ട്.
പുലിമുരുകന് ശേഷം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന് വേണ്ടി ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഒരുക്കിയിരിക്കുന്നത്, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിനും ആക്ഷൻ ഒരുക്കുന്നത് പീറ്റർ ഹെയ്‌നാണ്. ആദിയിലെ ആക്ഷൻ രംഗങ്ങൾ വളരെ അനായസത്തോട് കൂടി കൈകാര്യം ചെയ്ത പ്രണവിന് മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ ആയിരിക്കും പീറ്റർ ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കുവാൻ പീറ്റർ ഹെയ്ൻ ഈ മാസം അവസാനം ടീമിൽ ഭാഗമാവും. മമ്മൂട്ടിയുടെ തന്നെ ഏവരും കാത്തിരിക്കുന്ന ‘മാമാങ്കം’ എന്ന സിനിമയിൽ ഒരു പ്രധാനപ്പെട്ട ആക്ഷൻ രംഗം പീറ്റർ ഹെയ്നാണ് ഒരുക്കുന്നതെന്നും സൂചനയുണ്ട്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളായ കാളിയനിലും മാർത്താണ്ഡ വർമ്മയിലും പീറ്റർ ഹെയ്‌ൻ ഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.