നിവിൻ പോളിയെ നായകനാക്കി ആബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. പതിവ് പോലീസ് സിനിമകളുടെ ശൈലികളിൽ നിന്നും മാറി റിയലിസ്റ്റിക്ക് രീതിയിലായിരുന്നു ആക്ഷൻ ഹീറോ ബിജു ആബ്രിഡ് ഷൈൻ അവതരിപ്പിച്ചത്.
മലയാളി പ്രേക്ഷകർ ഈ മാറ്റാതെ ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം. ആക്ഷൻ ഹീറോ ബിജു ഇപ്പോൾ ഹിന്ദിയിലേക്ക് റീമേക്കിന് ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മസാല ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രോഹിത് ഷെട്ടിയാണ് ആക്ഷൻ ഹീറോ ബിജുവിന്റെ റീമേക്ക് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. സിങ്കം 3 എന്ന പേരിലായിരിക്കും ആക്ഷൻ ഹീറോ ബിജു ഹിന്ദിയിൽ എത്തുക. സിങ്കം സീരീസിലെ നായകൻ അജയ് ദേവ്ഗൺ തന്നെയാണ് നായകൻ ആകുക.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.