മഹാനടി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തെലുങ്കിലും വലിയ സ്വാധീനം അറിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ യുവതാരം ദുൽഖർ സൽമാൻ. ചിത്രം തെലുങ്കിലും തമിഴിലുമായി കഴിഞ്ഞ വാരമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന് ഇതിനോടകം തന്നെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് മികച്ച അഭിപ്രായവുമായി തെലുങ്ക്, തമിഴ് സിനിമാരംഗത്തെ പ്രമുഖർ ആദ്യദിനം മുതൽ എത്തിയിരുന്നു. ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ ഏവരും വാനോളം പുകഴ്ത്തിയിരുന്നു. സംവിധായകൻ എസ്. എസ്. രാജമൗലി ദുൽഖറിന്റെ പ്രകടനം കണ്ട് ആരാധകരായി മാറി എന്നാണ് പറഞ്ഞത്. എന്നാൽ മഹാനടി എന്ന ചിത്രം ചലച്ചിത്ര നടിയായിരുന്ന സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ്. പക്ഷേ ചിത്രത്തിൽ നായക പ്രാധാന്യം കുറവാണെങ്കിൽ കൂടിയും ചിത്രത്തിലേക്ക് താനെങ്ങനെ എത്തിയെന്നതാണ് ദുൽഖർ പറയുന്നത്.
ചിത്രത്തിലേക്ക് തന്നെ ക്ഷണിക്കാൻ എത്തിയത് സംവിധായകനായ നാഗ് അശ്വിനായിരുന്നു. തനിക്ക് ചിത്രത്തിലെ ജെമിനി ഗണേശന്റെ കഥാപാത്ര സാദൃശ്യം ഇല്ലെങ്കിൽ കൂടിയും കഥാപാത്രവും കഥയും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സംവിധായകന്റെ കഥപറച്ചിൽ രീതിയും എല്ലാം തന്നെ വളരെയധികം ആകർഷണീയത നിറഞ്ഞതായിരുന്നുവെന്ന് ദുൽഖർ പറഞ്ഞു. അതിനാൽ തന്നെയാണ് നായികാ പ്രാധാന്യമുള്ള കഥയാണെങ്കിൽ കൂടിയും താൻ ചിത്രത്തിൽ അഭിനയിക്കാൻ എത്തിയത്. നായകനോ നായികയോ എന്നതല്ല സിനിമയാണ് യഥാർത്ഥ ഹീറോ ദുൽഖർ സൽമാൻ പറഞ്ഞു. അതിനാൽ തന്നെയാണ് ഒരു നല്ല ചിത്രത്തിന്റെ ഭാഗമാകുവാൻ താനും മുന്നിട്ടിറങ്ങിയത് ചിത്രത്തിനായി ഏഴോളം ദിവസം എട്ടു മണിക്കൂറും വീതം ഡബ്ബിങ്ങിനായി ചിലവഴിച്ചു. ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടിയാണ് ദുൽഖർ തെലുങ്ക് പഠിച്ച് ഡബ്ബ് ചെയ്തത്. ദുൽഖർ സൽമാൻ ഇത്രയും പ്രയത്നിച്ച മറ്റൊരു ചിത്രം ഇല്ല എന്ന് തന്നെ പറയേണ്ടി വരും. എന്തുതന്നെയായാലും പ്രശ്നങ്ങൾക്കെല്ലാം ഫലം കണ്ടു എന്ന് തന്നെയാണ് വരുന്ന അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.