പ്രശസ്ത സംവിധായകൻ അജയ് വാസുദേവിന് മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകനായ എബ്രിഡ് ഷൈൻ അയച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. നടനും സംവിധായകനും മിമിക്രി താരവുമായ രമേശ് പിഷാരടിയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ഈ കത്ത് പങ്കു വെച്ചിരിക്കുന്നത്. ഈ കത്ത് പങ്കു വെച്ച് കൊണ്ട് രമേശ് പിഷാരടി കുറിച്ച വാക്കുകൾ ഇങ്ങനെ, “എല്ലാ തരം സിനിമകളും ഇറങ്ങട്ടെ. എല്ലാവരും അവനവനു ഇഷ്ട്ടമുള്ള സിനിമകൾ കാണട്ടെ. വിജയിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണ്ട; “വിജയിക്കുകയും” “പരാജയപ്പെടുകയും” ചെയ്യട്ടെ. പൈസ മുടക്കിയാണ് കാണുന്നത് അത് കൊണ്ട് അഭിപ്രായം പറയാം പറയണം. അഭിപ്രായവും അധിക്ഷേപവും ഒന്നല്ല! പൈസ മുടക്കിയാണ് കാണുന്നത് എന്നത് പോലെ തന്നെ പൈസ മുടക്കിയാണ് ഉണ്ടാക്കുന്നതും അത് കൊണ്ട് ഒരു മോശം സിനിമ ചെയ്തുകളയാം എന്ന് അതിനു പിന്നിൽ പ്രവർത്തിക്കുന്ന ആരും ആഗ്രഹിക്കുന്നില്ല. (15 വർഷത്തെ tax അടച്ചു; കുണ്ടും കുഴിയും ഉള്ള റോഡിലൂടെയാണ് തീയേറ്ററിലേക്കു വരുന്നത് സിനിമ അത്രയും പണം അപഹരിക്കുന്നില്ല എന്നു സമാധാനിക്കാം) ഓരോ വർഷവും 20ൽ താഴെയാണ് വിജയശതമാനം. എന്നിട്ടും സ്വപനങ്ങൾ മുന്നോട്ടു നയിച്ച് ഒരുപാടു പേർ ഇവിടെയെത്തും. എല്ലാ കളിയിലും സച്ചിൻ സെഞ്ചുറി അടിച്ചിട്ടില്ല, എ.ആർ .റഹ്മാന്റെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റല്ല, അത് കൊണ്ട് അവർ പ്രതിഭ ഇല്ലാത്തവരാകുന്നില്ല. ഉത്സവ പറമ്പുകളിൽ 200 രൂപയ്ക്കു മിമിക്രി അവതരിപ്പിക്കാൻ പോയത് മുതൽ കഴിഞ്ഞ സിനിമ സംവിധാനം ചെയ്തത് വരെയുള്ള 20 വർഷത്തെ ജീവിത യാത്രയുടെ അധ്വാനവും ആഴവും മനസിലാക്കിയ ഞാൻ. സിദ്ദിഖ് സാറും അജയ്‌വാസുദേവും എല്ലാം “സിനിമാ സ്നേഹികളുടെ” ഭാഗത്തു നിന്നും നേരിടുന്ന “അഭിപ്രായം എന്ന പേരിലുള്ള അധിക്ഷേപം” കാണുമ്പോൾ ഒന്ന് പറയാതെ വയ്യ “സിനിമാ സ്നേഹത്തിനു മുകളിലാണ് മനുഷ്യ സ്നേഹം” ഇത് എഴുതാൻ പ്രേരണ ആയതു; നായകനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായികാ ഉള്ള സിനിമ സംവിധാനം ചെയ്ത (കുങ്ഫു മാസ്റ്റർ ) എബ്രിഡ് ഷൈനിന്റെ ഈ തുറന്ന കത്താണ്”.
മമ്മൂട്ടി നായകനായ രാജാധിരാജ, മാസ്റ്റർപീസ്, ഈ വർഷത്തെ ഹിറ്റുകളിലൊന്നായ ഷൈലോക്ക് എന്നിവ സംവിധാനം ചെയ്തയാളാണ് അജയ് വാസുദേവ്. അതുപോലെ 1983, ആക്ഷൻ ഹീറോ ബിജു, പൂമരം, ദി കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾ നമ്മുക്ക് മുന്നിലെത്തിച്ച സംവിധായകനാണ് എബ്രിഡ് ഷൈൻ. മാസ്സ് സിനിമകൾ ചെയ്യാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു എന്നും കാരണം ആളുകൾ എവിടെ കയ്യടിക്കും ആർപ്പു വിളിക്കും എന്ന കണക്കുകൂട്ടൽ വലിയ റിസ്ക് ആണെന്നും ഒരു മാധ്യമ പ്രവർത്തകൻ കൂടിയായി ജോലി ചെയ്ത അനുഭവ പരിചയം വെച്ച് എബ്രിഡ് ഷൈൻ അജയ് വാസുദേവിനോട് പറയുന്നു. അത്തരം ആരവം ഉണ്ടാക്കിയ സിനിമയാണ് ഷൈലോക്ക് എന്നും അതിനു അഭിനന്ദനങ്ങൾ നൽകുന്നു എന്നും എബ്രിഡ് ഷൈൻ പറഞ്ഞു മാസ്സ് സിനിമകൾ ഒരുക്കുന്ന റിസ്ക് റിയലിസ്റ്റിക് സിനിമകൾ ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ഷൈലോക്കിനു ടിക്കറ്റ് കിട്ടാതെ അതിനൊപ്പം ഇറങ്ങിയ തന്റെ കുങ്ഫു മാസ്റ്റർ കാണാനും കുറച്ചു പേര് കേറി എന്നും കൂടി പറഞ്ഞാണ് എബ്രിഡ് ഷൈൻ അവസാനിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.