മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷം പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ആരാധകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അബ്രഹാമിന്റെ സന്തതികൾ. ഇരുപത് വർഷത്തോളം സഹ സംവിധായകനായി മലയാള സിനിമയിൽ പ്രവർത്തിച്ച് പരിചയമുള്ള ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികൾ. ദി ഗ്രെയിറ്റ് ഫാദർ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സ്റ്റൈലിഷ് ഹിറ്റ് ഒരുക്കിയ ഹനീഫ് അദേനി തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും തിരക്കഥ ഒരുക്കുന്നത്. ഗ്യാങ്സ്റ്റർ ഉൾപ്പടെ സ്റ്റൈലിഷ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള അൽബിയാണ് ചിത്രത്തിനായും ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ കഴിഞ്ഞ വാരമായിരുന്നു പുറത്ത് വന്നത്.
ആദ്യം പുറത്തുവന്ന പോസ്റ്റർ വളരെ വലിയ തരംഗമായി മാറിയിരുന്നു. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തിയ മമ്മൂട്ടി കാറിൽ നിന്നും കൈയ്യിലൊരു തോക്കുമായി നിൽക്കുന്ന സ്റ്റൈലൻ ലുക്കിലുള്ള ചിത്രമായിരുന്നു അന്ന് വന്നത്. ചിത്രം ആരാധകർക്ക് ആവേശമായി മാറിയിരുന്നു. ഗ്രേറ്റ് ഫാദർ തീർത്ത സ്റ്റൈലിഷ് ലുക്കിനും ആക്ഷനും ഒരു പടി മുകളിൽ നിൽക്കും അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പതിനൊന്നാം തീയതി പുറത്തിറങ്ങും മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും സ്റ്റൈലിഷ് ലുക്കുകളായിരിക്കും ഇനി പുറത്തിറങ്ങുന്നത് എന്നാണ് വരുന്ന വാർത്തകൾ. ഒരു പോലീസ് സ്റ്റോറി പറയുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകരുടെ വാക്കുകൾ. ആൻസണ് പോൾ, കനിഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് വേഷങ്ങളിൽ എത്തുന്നത്. ഈദ് റിലീസായി ചിത്രം അടുത്ത മാസത്തോടെ തീയറ്ററുകളിൽ എത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.