മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ നിർവ്വഹിക്കുന്ന ചിത്രം ഇതിനോടകം തന്നെ നവ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. ഒരു പോലീസ് സ്റ്റോറി പറയുന്ന ചിത്രം ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയിരുന്നു. സ്റ്റൈലിൻ ഗെറ്റപ്പിൽ എത്തിയ മമ്മൂട്ടിയുടെ ചിത്രം അന്ന് തന്നെ വലിയ തരംഗമായി മാറിയിരുന്നു. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമായ ഗ്യാങ്സ്റ്ററിന് ക്യാമറ ചലിപ്പിച്ച ആൽബി തന്നെയാണ് എബ്രഹാമിന്റെ സന്തതികൾക്കും ക്യാമറ ചലിപ്പിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ജോബി ജോർജ് ഇന്നലെ ഫേസ്ബുക്കിലൂടെ ഒരു പ്രസ്താവന നടത്തിയത്.
ചിത്രത്തിനെ പറ്റിയുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഫേസ്ബുക്കിൽ നിർമാതാവ് ജോബി ജോർജ് മറുപടി നൽകിയത്. നൂറുകോടിയുടെ ബഡ്ജറ്റിൽ ഇല്ല വലിയ തള്ളുകൾ ഇല്ല പക്ഷേ ഗുഡ്വിൽ എന്റർടൈൻമെന്റ് നിർമ്മിച്ച ഏറ്റവും വലിയ ചിത്രം ആണ് അബ്രഹാമിന്റെ സന്തതികൾ. അതുപോലെ തന്നെ ഏറ്റവും വലിയ പണംവാരി ചിത്രവും അബ്രഹാമിന്റെ സന്തതികൾ തന്നെയാകുമെന്ന് നിർമ്മാതാവ് ഉറപ്പിച്ചു പറയുന്നു. എന്തായാലും നിർമ്മാതാവിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്. ചിത്രത്തെപ്പറ്റിയുള്ള ആരാധക പ്രതീക്ഷയും ഇതോടുകൂടി ഇരട്ടിയായി രിക്കുകയാണ്. റംസാൻ റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിർമ്മാതാക്കൾ ശ്രമിക്കുന്നത് എന്തുതന്നെയായാലും മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രത്തിനായി കാത്തിരിക്കാം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.