മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈദിന് റീലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദറിന് ശേഷം ഏറ്റവും ഹൈപ്പ് കിട്ടുന്ന മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയുമുണ്ട്. നവാഗതനായ ഷാജി പടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങളോളം ചീഫ് അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുള്ള വ്യക്‌തി കൂടിയാണ് അദ്ദേഹം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ്. ഒരുപക്ഷേ ഗ്രേറ്റ് ഫാദർ സിനിമയിലെ ത്രില്ലിങ് ഫാക്റ്റർ ഈ ചിത്രത്തിലും കൊണ്ടു വരാൻ സാധിച്ചു എന്നതിന്റെ തെളിവാണ് ഹോളിവുഡ് നിലവാരത്തിലുള്ള ട്രൈലർ.
‘അബ്രഹാമിന്റെ സന്തതികൾ’ റീലീസിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. സിനിമ പ്രേമികളും- മമ്മൂട്ടി ആരാധകരും ഉറ്റു നോക്കുന്നത്, ഗ്രേറ്റ് ഫാദർ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് വെട്ടിക്കാൻ അബ്രാഹമിന് സാധിക്കുമോ എന്ന് മാത്രമാണ്. ഗ്രേറ്റ് ഫാദർ നിർമ്മാതാക്കൾ പുറത്ത് വിട്ട ആദ്യ ദിന കളക്ഷൻ പ്രകാരം 4.31 കോടിയാണ് മറികടക്കാന്നുള്ളത്. ‘അബ്രഹാമിന്റെ സന്തതികളോടൊപ്പം റീലീസിനായി ഒരുങ്ങുന്ന ഏക ചിത്രം രഞ്ജിത് ശങ്കർ- ജയസൂര്യ ചിത്രം ഞാൻ മേരികുട്ടി മാത്രമാണ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾക്ക് അനുസരിച്ചു മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ റീലീസ് ലഭിക്കാൻ പോകുന്ന ചിത്രമായിരിക്കും ‘അബ്രഹാമിന്റെ സന്തതികൾ’. രജനികാന്ത് ചിത്രം ‘കാലാ’ യുടെ സ്ക്രീനും മമ്മൂട്ടി ചിത്രത്തിന് ദിവസങ്ങൾക്കകം ലഭിക്കും എന്നാണ് അറിയാൻ സാധിച്ചത്.
പോസ്റ്റർ, ടീസർ, ട്രൈലർ എന്നിവയിലൂടെ എല്ലാം പ്രതീക്ഷ വാനോളം ഉയർത്താൻ ചിത്രത്തിന് സാധിച്ചു. കനിഹ, അൻസൻ പോൾ, നരേൻ, സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതവും, പഞ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം പ്രദർശനത്തിനെത്തിക്കുക.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.