മലയാള സിനിമയിൽ പ്രായത്തെ വെറും അക്കങ്ങളാക്കിമാറ്റിയ വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമ മോഹവുമായി നടക്കുന്ന യുവാക്കൾക്ക് എന്നും ആശ്രയവും മമ്മൂട്ടി തന്നെ. അടുത്തിടെ റിലീസായ ഒട്ടുമിക്ക ചിത്രങ്ങളിലും നവാഗതരായ വ്യക്തികളെയാണ് താരം കൂടുതൽ പരിഗണിച്ചത്, മറ്റ് താരങ്ങളിൽ നിന്ന് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതും ഈ ഘടകം തന്നെയാണ്. ഈദ് റിലീസിന് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഷാജി പടൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തിരക്കഥ എഴുതിയിരിക്കുന്നത് ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ്. കനിഹ, സിദ്ദിഖ്, നരേൻ, അൻസൻ പോൾ തുടങ്ങിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മമ്മൂട്ടി സ്റ്റൈലിഷ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ വീണ്ടും അദ്ദേഹം കാക്കി അണിയുകയാണ്. ഡെറിക് അബ്രഹാം എന്ന പോലീസ് ഔദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പോസ്റ്ററിലൂടെ കേരളത്തിൽ തരംഗം സൃഷ്ട്ടിച്ച ചിത്രം പിന്നീട് ഹോളിവുഡ് നിലവാരമുള്ള ട്രൈലറിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയെന്ന് തന്നെ പറയണം, പശ്ചാത്തല സംഗീതവും ട്രൈലറിലെ ഓരോ ഫ്രേമുകളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ഗോപി സുന്ദറാണ് ചിത്രത്തിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ട്രൈലറിൽ മമ്മൂട്ടി അടക്കം മറ്റ് പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്യുന്ന ആരെയും തന്നെ കാണിച്ചിരുന്നില്ല എന്നാൽ നിഗൂഢത നിറഞ്ഞ ട്രൈലറിന് ശേഷം അണിയറ പ്രവർത്തകർ ഒരു ടീസർ ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡെറിക് അബ്രഹാം എന്ന മമ്മൂട്ടി കഥാപാത്രത്തെ കേന്ദ്രികരിച്ചായിരിക്കും പുതിയ ടീസർ. ഇന്ന് രാത്രി 7ന് ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ യൂ ട്യൂബ് ചാനലിലും മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുമായിട്ടാണ് ടീസർ പുറത്തിറക്കുക . ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം കേരളത്തിൽ ജൂൺ15ന് പ്രദർശനത്തിനെത്തുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.