മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായിയെത്തുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈദ് റീലീസിനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജി പടൂരാണ്. വർഷങ്ങളോളം വലിയ സംവിധായകരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുള്ള പരിചയ സമ്പത്ത് ഇദ്ദേഹത്തിന്നുണ്ട്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന് അറിഞ്ഞത് മുതൽ ചിത്രത്തിന്റെ പ്രതീക്ഷകളും വാനോളം ഉയർന്നു എന്നതാണ് സത്യം. ഗ്രേറ്റ് ഫാദർ നിലവാരത്തിലുള്ള സ്റ്റൈലിഷ് ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. രണ്ട് ചിത്രങ്ങളും ത്രില്ലർ സ്വഭാവമുള്ള ചിത്രങ്ങളാണ് എന്നതും ഒരു പ്രത്യേകയാണ്. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.
റിലീസിന് ഇനി 2 ദിവസം മാത്രം ബാക്കി നിൽക്കെ, സിനിമ പ്രേമികൾ എല്ലാവരും ആശങ്കയിലാണ്, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ഈ ചിത്രം എത്രത്തോളം അതിനോട് നീതി പുലർത്തും എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ആദ്യം റീലീസ് ചെയ്ത പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച അണിയറ പ്രവർത്തകർ പിന്നീട് റീലീസ് ചെയ്ത ഹോളിവുഡ്ഡ് നിലവാരമുള്ള ട്രെയ്‌ലർ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. പഞ്ചാത്തല സംഗീതം ഉടനീളം മികച്ചു നിന്നു, ഗോപി സുന്ദരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പിന്നീട് റീലീസായ ഡെറിക് അബ്രഹാമിന്റെ കഥാപാത്രത്തെ കേന്ദ്രികരിച്ചുകൊണ്ടുള്ള ടീസറും ഏറെ മികച്ചതായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കേരള റീലീസ് ‘അബ്രഹാമിന്റെ സന്തതികൾ’ ആയിരിക്കുമെന്ന് സൂചനയുണ്ട്, നിപ്പ വൈറസ് മൂലം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില തീയറ്ററുകൾ അടച്ചിട്ടിരിക്കുന്നതും ചിത്രത്തെ സാരമായി ബാധിക്കും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.