മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം തന്നെ വലിയ തരംഗമായി മാറിയിരുന്നു. പുറത്തിറങ്ങിയതെല്ലാം ഒന്നിനോടൊന്ന് മികവ് പുലർത്തിയവയായിരുന്നു. സ്റ്റൈലിഷ് പോസ്റ്ററുകൾ കൊണ്ട് മാത്രം ഇതിനോടകം ചിത്രം തീർത്ത ആവേശം വളരെ വലുതാണ്. ചിത്രത്തിലെ ആദ്യ ഗാനവും ഏതാനും ദിവസങ്ങൾ മുൻപ് പുറത്തിറങ്ങിയിരുന്നു. ഗാനം മികച്ച പ്രേക്ഷക പ്രീതിക്കൊപ്പം പ്രതീക്ഷ ഉണർത്തുകയും ചെയ്തിരുന്നു.
ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്നലെ പുറത്തിറങ്ങി. ആദ്യ പോസ്റ്ററുകൾ പോലെ തന്നെ കട്ടകലിപ്പ് ലുക്കിൽ തന്നെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. വളരെ സ്റ്റൈലിഷായി എത്തിയ മമ്മൂട്ടി സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് എത്തിയത്. നരച്ച താടിയും മുടിയും, കണ്ണുകളില്‍ പകയും വളരെ അധികം നിഗൂഡതകൾ ഒളിപ്പിക്കുന്ന തരത്തിലുള്ളതാണ്. കൈകൾ ഉയര്‍ത്തി മറ്റൊരാളുടെ നെറ്റിയിലേക്ക് തോക്ക് ചൂണ്ടി നിൽക്കുന്നതായും കാണാം. എന്തായാലും ആരാധകരുടെ പ്രതീക്ഷയെ വീണ്ടും വർധിപ്പിക്കുന്ന പോസ്റ്ററാണ് ഇന്നലെ പുറത്ത് വന്നതും.
മുൻപ് പുറത്തിറങ്ങിയ പോസ്റ്ററുകൾ പോലെ തന്നെ ഈ പോസ്റ്ററും വലിയ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇരുപത് വർഷത്തോളമായി മലയാള സിനിമയിൽ പ്രവർത്തി പരിചയമുള്ള ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഹനീഫ് അദെനിയാണ്. സ്റ്റൈലിഷ് ചിത്രമായ ഗ്യാങ്സ്റ്ററിനു ഛായാഗ്രഹണം ഒരുക്കിയ ആൽബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈന്മെന്റ്സ് നിർമ്മിച്ച ചിത്രം ജൂൺ 16 നു തീയേറ്ററുകളിൽ എത്തും.
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു.…
'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. റാപ്പർ ഫെജോ ഗാനരചന, സംഗീതം,…
തെലുങ്ക് സൂപ്പർ താരം അല്ലു അര്ജുന് അറസ്റ്റില്. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്…
മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ,…
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലർ പത്തു…
This website uses cookies.