മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് എബ്രഹാമിന്റെ സന്തതികൾ. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രെയിറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് എന്നതുതന്നെയാണ് ആരാധക ആവേശത്തിന് പ്രധാനകാരണം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി പാടുരാണ്. ഗ്യാങ്സ്റ്റർ ഉൾപ്പെടെ മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്കായി ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. ഒരു പോലീസ് സ്റ്റോറി പറയുന്ന ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന ഒരു സ്റ്റൈലിഷ് പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്റർ ആരാധകർക്ക് ആവേശം തീർത്തിരുന്നു. അതിനുശേഷമാണ് ഇപ്പോൾ പുത്തൻ പോസ്റ്റർ കൂടി പുറത്തിറങ്ങിയിരിക്കുന്നത്.
ഇന്ന് പുറത്തിറങ്ങിയ രണ്ടാം പോസ്റ്ററും ആദ്യ പോസ്റ്ററുകളോട് കിടപിടിക്കുന്ന, ആവേശം വാനോളം ഉയർത്തുന്ന ഒന്ന് തന്നെയാണ് എന്നു പറയാം. മെഗാസ്റ്റാർ മമ്മൂട്ടി സ്റ്റൈലൻ മാസ്സ് ലുക്കിൽ എത്തി തോക്ക് നെറ്റിയിൽ ചൂണ്ടി നിൽക്കുന്ന ചിത്രമാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ആരാധകർക്ക് തീർച്ചയായും വലിയ ആവേശമായി മാറും രണ്ടാം പോസ്റ്ററും എന്ന് നിസ്സംശയം പറയാം. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും തകർപ്പൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന മമ്മൂട്ടിയുടെ ഒരു സ്റ്റൈലൻ ചിത്രമായിരിക്കുമെന്ന അണിയറപ്രവർത്തകരുടെ വാദത്തോട് ചേർന്നുനിൽക്കുന്ന പോസ്റ്ററുകൾ എല്ലാം തന്നെയാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനവും ഉടൻ പുറത്തിറങ്ങും. ഈ മാസം അവസാനത്തോടുകൂടി ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തിറങ്ങും. ജൂൺ 14ന് ഈദ് റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.