Abrahaminte Santhathikal Theatre List
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. റീലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ആരാധകരും സിനിമ പ്രേമികളും ഏറെ ആവേശത്തിലാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം കൂടിയാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഗ്രേറ്റ് ഫാദർ സംവിധാനയകൻ ഹനീഫ് അഡേനിയുടെയാണ് തിരക്കഥ എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പ് വർദ്ധിപ്പിക്കാനുള്ള പ്രധാന കാരണം. 22 വർഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിരുന്ന സംവിധായകൻ കൂടിയാണ് ഷാജി പടൂർ. രഞ്ജി പണിക്കർ, ഷാജി കൈലാസ്, രഞ്ജിത്ത് തുടങ്ങിയവരുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത ഷാജിക്ക് മമ്മൂട്ടി 10 വർഷം മുമ്പ് ഡേറ്റ് നൽകിയതാണ്, എന്നാൽ നല്ലൊരു തിരക്കഥക്ക് വേണ്ടി ഇത്ര വർഷങ്ങൾ അദ്ദേഹം കാത്തിരുന്നു. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് അബ്രഹാമിന്റെ സന്തതികൾ നിർമ്മിക്കുന്നത്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെഓൺലൈൻ ബുക്കിങ് ദിവസങ്ങൾക്ക് മുമ്പ് ആരംഭിക്കുകയും മൾട്ടിപ്ലസ് തീയറ്ററുകളിൽ അതിവേഗത്തിലാണ് ടിക്കറ്റുകൾ വിറ്റ് പോകുന്നത്. ഇന്ന് പുറത്തിറങ്ങിയ തീയറ്റർ ലിസ്റ്റിലും വമ്പൻ റീലീസ് തന്നെയാണ് സൂചിപ്പിക്കുന്നത്. കാലാ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനം തുടരുന്ന ഈ നിമിഷത്തിൽ മമ്മൂട്ടി ചിത്രത്തിന്റെ വരവ് കേരളക്കരയെ ഒന്നടങ്കം ആവേശത്തിലാക്കും എന്ന കാര്യത്തിൽ തീർച്ച. സമീപകാല മമ്മൂട്ടി ചിത്രങ്ങളെക്കാൾ വളരെ ഏറെ മുന്നിലാണ് അബ്രഹാമിന്റെ സന്തതികൾ റീലീസ്. പിന്നീട് ജെ.സി.സി റീലീസിലൂടെ വേൾഡ് വൈഡ് വമ്പൻ റീലീസിന് തന്നെയാവും സാക്ഷിയാവുക.
കനിഹ, നരേൻ, സിദ്ദിഖ്, രഞ്ജി പണിക്കർ, തരുഷി, അൻസൻ പോൾ തുടങ്ങിയവർ പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. അബ്രഹാമിന്റെ സന്തതികൾ സംഗീതവും- പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദരറാണ്. പോസ്റ്ററിലൂടെ പ്രതീക്ഷ നൽകിയ ചിത്രം ഹോളിവുഡ് നിലവാരമുള്ള ട്രെയ്‌ലറിലൂടെ പ്രേക്ഷകരുടെ മനം കവരുകയും ചെയ്തു. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ചിത്രം നാളെ പ്രദർശനത്തിനെത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.