മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് പോസ്റ്ററുകൾ എന്നും ആരാധകർക്ക് പ്രിയങ്കരമാണ്. അത്തരത്തിൽ മമ്മൂട്ടി ഏറ്റവും സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികളാണ് അത്തരത്തിൽ ഏറ്റവും പുതിയ തരംഗം സൃഷ്ടിച്ചു മുന്നേറുന്നത്. തന്റെ പുത്തൻ മരണമാസ്സ് ലുക്കുകളിൽ ഇതിനോടകം തന്നെ മമ്മൂട്ടി ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യം ഇറങ്ങിയ പോസ്റ്റർ മുതൽ ഇന്നലെ ഇറങ്ങിയത് വരെയും ഹോളീവുഡ് നിലവാരം പുലർത്തുന്നവയായിരുന്നു.
ആദ്യം ഇറങ്ങിയ പോസ്റ്റർ തന്നെ ചിത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പ്രേക്ഷകർക്ക് നൽകുന്ന ഒന്നായിരുന്നു. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള വരവും കയ്യിലെ തോക്കും എല്ലാം തന്നെ അന്ന് വളരെയധികം ചർച്ചയായി. പിന്നീട് പുറത്ത് വന്ന പോസ്റ്ററിൽ ഗൺ പോയന്റിൽ നിൽക്കുന്ന മമ്മൂട്ടി ആണെങ്കിൽ പോലും കണ്ണുകളിലെ പകയും തീവൃതയും മാസ്സ് അപ്പിയറൻസും കൊണ്ട് ഏറെ ചർച്ചയായി. അതിനിടെ പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധേയമായി മാറി.
ഇന്നലെ പ്രേക്ഷകരെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും എത്തിയത്. മമ്മൂട്ടിയുടെ സോൾട്ട് ആൻഡ് പെപ്പർ ലുക്കായിരുന്നു ഇത്തവണയും തരംഗമാകാൻ എത്തിയത്.ആദ്യ പോസ്റ്ററിൽ ജാക്കറ്റ് ധരിച്ച മെഗാസ്റ്റാർ കാറിനു പുറത്ത് വന്ന് തോക്ക് ചൂണ്ടി നിൽക്കുന്ന രംഗമായിരുന്നു. അത് വളരെ വേഗം തന്നെ വമ്പൻ തരംഗം സൃഷ്ടിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ രണ്ടാം പോസ്റ്റർ വൈകീട്ട് എത്തിയത്. മാസ്സ് അപ്പിയറൻസിൽ മമ്മൂട്ടിയോടൊപ്പം അന്സനും ഒപ്പം ഉണ്ടായിരുന്നു. എന്തായാലും ഇന്നലെ ഇറങ്ങിയ രണ്ട പോസ്റ്ററുകളും തന്നെ വലിയ തരംഗമായി മാറി എന്ന് തന്നെ പറയാം. പ്രതീക്ഷകൾ വാനോളം സൃഷ്‌ടിച്ച മമ്മൂട്ടി ചിത്രം ഈ അടുത്ത് ഇതുപോലെ ഒന്ന് ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയിക്കാം . ചിത്രം ഈദ് റിലീസായി തീയേറ്ററുകളിൽ എത്തും.
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
This website uses cookies.