മമ്മൂട്ടി ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ദി ഗ്രെയിറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ പോലെ തന്നെ സ്റ്റൈലിഷ് മാസ്സ് ചിത്രമായാണ് അബ്രഹാമിന്റെ സന്തതികളും എത്തുക. മലയാള സിനിമയിൽ വർഷത്തോളം പ്രവർത്തിച്ച് പരിചയമുള്ള ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗ്യാങ്സ്റ്റർ ഉൾപ്പെടെ മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്കായി ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ഡെറിക് അബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് ഓഫിസറായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രൈലെറും ഇതുവരെയും പുറത്തിറങ്ങിയില്ലെങ്കിലും പോസ്റ്ററുകൾ കൊണ്ട് തന്നെ ചിത്രം വലിയ തരംഗമായി മാറി. ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന പോസ്റ്ററിൽ കയ്യിൽ തോക്കുമായി കാറിൽ എത്തിയ മമ്മൂട്ടിയെയാണ് കാണാനായത്. പിന്നീട് വന്ന പോസ്റ്ററുകൾ എല്ലാം തന്നെ ആദ്യ പോസ്റ്ററിനോട് കിടപിടിക്കുന്ന തകർപ്പൻ പോസ്റ്ററുകളായിരുന്നു. കണ്ണുകളിൽ പക നിറച്ച കലിപ്പൻ ലുക്കുകളിലാണ് മമ്മൂട്ടി പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു ടീസറും ട്രൈലെറും ഉണ്ടാക്കുന്ന പ്രതീക്ഷയും ആവേശവും ചിത്രം ഇതിനോടകം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ഇനി ടീസർ കൂടി എത്തുന്നതോടെ അത് എത്രത്തോളം ഉയരും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ റിലീസിനായി ആരാധകർ വലിയ ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു . ഗുഡ് വിൽ എന്റർടൈന്മെന്റ്സ് നിർമ്മിച്ച ചിത്രം ഈദ് റിലീസായി ജൂൺ 16 ന് തീയേറ്ററുകളിൽ എത്തും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.