മെഗാസ്റ്റാർ മമ്മൂട്ടി എന്നാൽ തന്റെ അറുപത്തിയേഴാം വയസ്സിലും നിത്യ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നയാൾ എന്ന അർഥം കൂടിയുണ്ട്. മലയാളികൾ എന്നും അത്ഭുദത്തോടെ മാത്രമേ അദ്ദേഹത്തിന്റെ സൗന്ദര്യത്തെ നോക്കി കണ്ടിട്ടുള്ളൂ. തന്റെ അറുപത് കഴിഞ്ഞ പ്രായത്തിലും യുവാക്കളെ പോലും ഞെട്ടിക്കുന്ന ലുക്കിൽ അവതരിക്കാൻ കഴിവുള്ള മലയാളത്തിലെ അപൂർവ പ്രതിഭാസം എന്ന് തന്നെ വിശേഷിപ്പിക്കാം. ഓരോ വർഷവും പുത്തൻ ലുക്കിൽ എത്തിയാണ് മമ്മൂട്ടി പ്രേക്ഷകരെ ഞെട്ടിച്ചത്. കഴിഞ്ഞ വർഷം ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലൂടെ ആയിരുന്നു എങ്കിൽ ഇത്തവണ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന സ്റ്റൈലൻ ഗെറ്റപ്പ് അബ്രഹാമിന്റെ സന്തതികളിലേതാണ്.
കഴിഞ്ഞ വർഷത്തെ വലിയ ഹിറ്റായി മാറിയ ദി ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദേനി തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് എന്നത് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മമ്മൂട്ടിയുടെ സ്റ്റൈലൻ ഗെറ്റപ്പുകളാണ് ചിത്രത്തിലേതായി പുറത്ത് വന്നത്. മുൻ ചിത്രമായ ഗ്രേറ്റ് ഫാദറിലും ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ലുക്കിലാണ് ഇത്തവണ അദ്ദേഹം എത്തിയിരിക്കുന്നത്. കയ്യിൽ തോക്കും പിടിച്ചുകൊണ്ട് കാറിൽ ഇരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ആദ്യമെത്തിയതെങ്കിൽ അതിനെ മറികടക്കുന്ന ഗംഭീര പോസ്റ്ററാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഗൺപോയന്റിൽ നിൽക്കുന്ന കണ്ണുകളിൽ പകയും ദേഷ്യവും നിറഞ്ഞ കിടിലൻ സ്റ്റിലാണ് പുറത്ത് വന്നിരിക്കുന്നത്. സോൾട് ആൻഡ് പേപ്പർ ലുക്കിൽ എത്തുന്ന മമ്മൂട്ടി ചിത്രം ഇതിനോടകം തന്നെ ആരധകർക്ക് ആവേശമായി കഴിഞ്ഞു. ഡെറിക് അബ്രഹാം എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷനും മാസ്സ് രംഗങ്ങൾക്കും പ്രാധാന്യം കൊടുത്ത ചിത്രം മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും സ്റ്റൈലിഷ് പോലീസ് ഓഫിസറെ കൂടി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.