പുലിമുരുകനും സ്റ്റീഫൻ നെടുമ്പള്ളിയും കൂടി തകർത്തു വാരിയ മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകളെ ഒരിക്കൽ കൂടി ഒന്ന് പൊളിച്ചെഴുതാൻ മലയാള സിനിമയുടെ താരാ രാജാക്കന്മാർ മറ്റു രണ്ടു വമ്പൻ കഥാപാത്രങ്ങളുമായി എത്താൻ ഒരുങ്ങുകയാണ്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എബ്രഹാം ഖുറേഷി എന്ന മരണ മാസ്സ് കഥാപാത്രം ആയി എത്താൻ മോഹൻലാൽ തയ്യാറാവുമ്പോൾ പ്രേക്ഷകർ ഏറെ ആരാധിക്കുന്ന ബിലാൽ എന്ന കഥാപാത്രം ആയി മമ്മൂട്ടിയും ഒരിക്കൽ കൂടി എത്താനുള്ള ഒരുക്കത്തിൽ ആണ്. ലൂസിഫർ രണ്ടാം ഭാഗം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ഇപ്പോൾ ഓരോ മലയാള സിനിമാ പ്രേമിയും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നതും അതിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി തന്നെയാണ്.
എബ്രഹാം ഖുറേഷി ആയി മോഹൻലാൽ വെള്ളിത്തിരയിൽ തകർത്താടുന്നത് കാണാൻ ഉള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാ പ്രേമികളും. പൃഥ്‌വിരാജ് സംവിധാനം ചെയ്ത ലൂസിഫർ രചിച്ചത് മുരളി ഗോപിയാണ്. ബിലാൽ എന്ന കഥാപാത്രം ആയി മമ്മൂട്ടി വീണ്ടും എത്തുമെന്ന് ഒഫീഷ്യൽ ആയി തന്നെ പ്രഖ്യാപിച്ച കാര്യമാണ്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സുഹാസ്- ഷർഫു, ഉണ്ണി ആർ എന്നിവർ ചേർന്നായിരിക്കും എഴുതുന്നത്. അമൽ നീരദ്- അൻവർ റഷീദ് എന്നിവർ ചേർന്ന് ഈ ചിത്രം നിർമ്മിക്കും എന്നും അടുത്ത വിഷുവിനു ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ ആണ് പ്ലാൻ എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ബിലാൽ ജോൺ കുരിശിങ്കലും എബ്രഹാം ഖുറേഷിയും കൂടി ഒരിക്കൽ കൂടി മലയാള സിനിമയുടെ ബോക്സ് ഓഫീസ് സമവാക്യങ്ങൾ മാറ്റി മറിക്കും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.