തമിഴിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ, മലയാളത്തിലും അത് പോലെ തന്നെ ഏറെ സ്വാധീനമുള്ള നടൻ എന്ന് തന്നെ വിശേഷിപ്പിക്കാം വിജയ്‌യെ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ഫ്ലവർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും വലിയ ഹിറ്റ് പരിപാടികളിൽ ഒന്നാണ് കോമഡി ഉത്സവം. പരിപാടിയിലൂടെ നിരവധി കലാകാരന്മാർ കഴിവ് തെളിയിച്ച് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച വ്യക്തിയാണ് എബിൻ ഗബ്രിയേൽ. കടുത്ത വിജയ് ആരാധകനായ എബിന്റെ മാസ്റ്റർ പീസ് വിജയ്‌യുടെ ശബ്ദാനുകരണമാണ്. അന്ന് എബിൻ പരുപാടിയിൽ അവതരപ്പിച്ച വിജയ്‌യുടെ ശബ്ദം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ പ്രശംസകളും അന്ന് എബിൻ നേടി. എബിന്റെ ശബ്ദാനുകരണം മൂന്ന് ലക്ഷത്തോളം പ്രേക്ഷകരെയും യൂട്യൂബിൽ നേടിക്കൊടുത്തു വലിയ തരംഗം സൃഷ്ടിച്ചു. അപ്പോഴും വിജയ്‌യെ കാണുക എന്ന എബിന്റ എക്കാലത്തെയും വലിയ ആഗ്രഹം ബാക്കിയായിരുന്നു.
അങ്ങനെയിരിക്കെയാണ് എബിന്റെ ആഗ്രഹം കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ചെന്നൈയിൽ വച്ച് നടന്നത്. വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലാണ് വിജയ് ആരാധകനോടൊപ്പം ചിത്രമെടുക്കാനായി സമയം മാറ്റിവച്ചത്. എബിനെ വിജയ് കാണുകയും ഒപ്പം ചേർത്ത് നിർത്തി ചിത്രമെടുക്കുകയും ചെയ്തു. തുടർന്ന് എബിനോട് വിജയ് കുശലാന്വേഷണവും നടത്തിയാണ് പിരിഞ്ഞത്. എബിന്റെ തരംഗമായ പ്രകടനം വിജയ് കണ്ടിരുന്നു. എബിന് എല്ലാവിധ ആശംസകളും വിജയ് നേരുകയും ചെയ്തു. എന്തായാലും തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാനായതിന്റെ സന്തോഷത്തിലാണ് തൃശൂരുകാരനായ ഈ വിദ്യാർത്ഥി.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.