നടി അനശ്വര രാജന് എതിരെ അടുത്തിടെ നടന്ന സൈബർ ആക്രമണം ഏറെ ശ്രദ്ധേയമായിരുന്നു. 18 വയസ്സ് തികഞ്ഞപ്പോൾ താരം പങ്കുവെച്ച ചിത്രത്തിനെതിരെ സദാചാര വാദികൾ ഒരുപാട് വിമർശനങ്ങളുമായി രംഗത്ത് എതിയിരുന്നു. കാലുകൾ കാണിച്ചുകൊണ്ടുള്ള ഇറക്കം കുറഞ്ഞ വസ്ത്ര ധാരണയുടെ പേരിലായിരുന്നു സൈബർ ആക്രമണം നടന്നത്. സദാചാര വാദികൾക്ക് ചുട്ട മറുപടി എന്ന നിലയിൽ താരം മനോഹരമായ ക്യാപ്‌ഷനിലൂടെ അതേ വസ്ത്രം ധരിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്യുകയുണ്ടായി. അനശ്വരയെ പിന്തുണച്ചു കൊണ്ട് ആദ്യം രംഗത്ത് എത്തിയത് റിമ കല്ലിങ്കൽ ആയിരുന്നു. റിമ കല്ലിങ്കൽ സ്വിമ്മിങ് സ്യുട്ടിൽ നിൽക്കുന്ന ചിത്രം പങ്കുവെക്കുകയും വുമൺ ഹാവ് ലെഗ്സ് എന്ന ഹാഷ്ടാഗ് ട്രെൻഡ് ആക്കുകയും മലയാളത്തിലെ യുവ നടിമാർ ശക്തമായ പിന്തുണയും നൽകിയിരുന്നു. മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അഭിജയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
അഭിജാ ഒരു ബിക്കിനി ധരിച്ചുകൊണ്ടുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. കാലുകൾ മാത്രമല്ല ബട്ടും ബ്രെയിനും സ്ത്രീകൾക്ക് ഉണ്ടെന്ന് കുറിച്ച് കൊണ്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വുമൺ ഹാവ് ലെഗ്സ് എന്ന ഹാഷ്ടാഗ് നൽകുവാനും താരം മറന്നട്ടില്ല. ആക്ഷൻ ഹീറോ ബിജു, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഹാന കൃഷ്ണ, അന്ന ബെൻസ് ഗ്രേസ് ആന്റണി, പ്രിയാമണി, കനി കുസൃതി, നസ്രിയ തുടങ്ങി ഒട്ടേറെ താരങ്ങൾ റിമ കല്ലിങ്കലിനും അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
ഫോട്ടോ കടപ്പാട്: Shree Jith
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.