ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് റിലീസ് ചെയ്തത്. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണം ആണ് നേടാൻ സാധിച്ചത്. ഏറെ വിമർശനങ്ങളും ഈ ചിത്രം ഏറ്റു വാങ്ങി. എന്നിട്ടും വിജയ് എന്ന നടന്റെ താരമൂല്യത്തിന്റെ ബലത്തിൽ ബോക്സ് ഓഫീസിൽ ഇരുനൂറ് കോടിയോളം കളക്ഷൻ നേടാൻ ഈ ചിത്രത്തിന് സാധിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും വിജയ് എന്ന നടനെ കുറിച്ചും സംസാരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് പ്രശസ്ത നടനായ ആശിഷ് വിദ്യാർത്ഥി. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലൊക്കെ ഒരുപാട് വർഷങ്ങളായി അഭിനയിക്കുന്ന നടൻ ആണ് അദ്ദേഹം. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌യെ പറ്റി അദ്ദേഹം സംസാരിച്ചത്.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ് എന്നും വിജയ് വളരെ പ്രൊഫഷണലാണെന്നും ആശിഷ് വിദ്യാർത്ഥി പറയുന്നു. അദ്ദേഹത്തോടോപ്പം താൻ ഏകദേശം അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എന്നും വിജയ്‌യുടെ ചിത്രം വരുമ്പോഴേ ആളുകള്‍ക്ക് ആവേശമാണ് എന്നും ആശിഷ് വിദ്യാർത്ഥി പറഞ്ഞു. നമ്മുക്ക് ഒരു ചിത്രം ഇഷ്ടപ്പെട്ടില്ല എങ്കിൽ ആ ചിത്രത്തെ താഴ്ത്തിക്കെട്ടാന്‍ എളുപ്പമാണ് എന്നും, പക്ഷെ അതിന്റെ പുറകില്‍ ധാരാളം ജോലി നടന്നിട്ടുണ്ട് എന്നും, നമ്മൾ ഒരിക്കലും അതിനെ തള്ളിക്കളയരുത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. താൻ അടുത്തിടെ ചെന്നൈയില്‍ വന്നപ്പോള്‍ ആളുകളെല്ലാം ബീസ്റ്റ് മോഡിലായിരുന്നു എന്നും തനിക്കു ആ ചിത്രത്തിലെ പാട്ടുകൾ എല്ലാം ഇഷ്ടപ്പെട്ടു എന്നും അദ്ദേഹം പറയുന്നുണ്ട്. ജീവിതത്തില്‍ തന്നെ ഞാന്‍ കണ്ട ഏറ്റവും ശാന്തനായ വ്യക്തിയാണ് വിജയ് എന്നും അദ്ദേഹം ഉച്ചത്തിൽ സംസാരിക്കുന്നതു പോലും താൻ കണ്ടിട്ടില്ലെന്നും ആശിഷ് വിദ്യാർത്ഥി എടുത്തു പറയുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.