മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡാഡി കൂൾ എന്ന ചിത്രമൊരുക്കിയാണ് ആഷിഖ് അബു എന്ന സംവിധായകൻ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഗ്യാങ്സ്റ്റർ എന്ന ബിഗ് ബഡ്ജറ്റ് ചിത്രവും ആഷിക് മമ്മൂട്ടിയെ നായകനാക്കി ഒരുക്കി. ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച ആഷിക് അബുവിനു തന്റെ മമ്മൂട്ടി ചിത്രങ്ങൾ മാത്രം ശ്രദ്ധേയമാക്കാൻ സാധിച്ചില്ല എന്നത് കൗതുകരമാണ്. പക്ഷെ ഇത്തവണ ആ കറുത്തപാട് തന്റെ കരിയറിൽ നിന്നും മാറ്റാൻ തന്നെയാണ് ആഷിഖ് അബുവിന്റെ തീരുമാനം. മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രം കൂടി താൻ പ്ലാൻ ചെയ്യുന്നുണ്ട് എന്നും ആ ചിത്രം രചിക്കുന്നതു സൂപ്പർ ഹിറ്റ് രചയിതാവായ ശ്യാം പുഷ്ക്കരൻ ആണെന്നും അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ ആഷിഖ് അബു വെളിപ്പെടുത്തി എന്നാൽ ആഷിഖ് അബുവിന്റെ അടുത്ത ചിത്രം മമ്മൂട്ടി ചിത്രമല്ല. ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ ഒരുമിക്കുന്ന നീലവെളിച്ചം എന്ന ചിത്രമാണ് ആഷിഖ് അബു ചെയ്യുക. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ ടീമിനെ വെച്ച് പ്രഖ്യാപിച്ച ചിത്രമാണ് ഇത്.
എന്നാൽ ഡേറ്റ് ക്ലാഷുകൾ മൂലം അവർ പിന്മാറിയപ്പോൾ ആണ് ടോവിനോ തോമസ്, ആസിഫ് അലി ടീം എത്തിയത്. ഇവരെ കൂടാതെ റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കും. ടോവിനോ തോമസ്- ആഷിക് അബു ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും ഇത്. നേരത്തെ മായാനദി, വൈറസ് എന്നീ ചിത്രങ്ങളും നാരദൻ എന്നീ ചിത്രവും ഇവർ ഒരുമിച്ചു ചെയ്തിരുന്നു. ഉണ്ണി ആർ രചിച്ചു ടോവിനോ തോമസ് നായകനായ നാരദൻ എന്ന ആഷിഖ് അബു ചിത്രം ഈ വരുന്ന മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ആഷിഖ് അബു, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.