ദിലീപ് നായകനായ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം രാമലീല ഈ മാസം 28 നു പ്രദർശനത്തിന് എത്തും എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ ചിലർ ചിത്രത്തെ ആക്രമിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതൻ ആയി ദിലീപ് ഇപ്പോഴും ജയിലിൽ തുടരുന്ന സാഹചര്യത്തിൽ ഈ ചിത്രം റിലീസ് ചെയ്യാൻ പാടില്ലെന്നും, അത് അനുവദിക്കില്ലെന്നുമൊക്കെയാണ് ചിലരുടെ ഭീഷണി. ഈ ചിത്രം റിലീസ് ചെയ്താൽ ആരും ഇത് കാണാൻ തീയേറ്ററുകളിലേക്കു പോകരുത് എന്നും ചിലർ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയോട് സമൂഹം ചെയ്യുന്ന അനീതിയാകും അത് എന്നാണ് മറ്റു ചിലരുടെ ഭാഷ്യം. അങ്ങനെ ഒളിഞ്ഞു തെളിഞ്ഞും രാമലീല എന്ന ചിത്രത്തെ ആക്രമിക്കുകയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിലർ. ഈ ചിത്രത്തെ ഏതു വിധേനയും തകർക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ് അവർ മുന്നോട്ടു പോകുന്നത് എന്ന് തോന്നുന്ന പോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്.
എന്നാൽ ഇപ്പോൾ രാമലീല എന്ന ചിത്രത്തെ പ്രത്യക്ഷമായും പരോക്ഷമായും ആക്രമിക്കുന്നതിനു എതിരെ പ്രശസ്ത സംവിധായകനും നിർമ്മാതാവും എല്ലാം ആയ ആഷിക് അബു രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ആഷിക് അബു രാമലീലയെ പിന്തുണച്ചു പോസ്റ്റ് ഇട്ടിരിക്കുന്നത്.
ആഷിക് അബുവിന്റെ വാക്കുകൾ ഇങ്ങനെ, ” കുറ്റം ആരോപിക്കപെട്ടയാളെ കൂവിത്തെറിവിളിക്കുന്ന , അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും തന്നെ പരിഷ്‌കൃതമല്ല . ഈ വൈകാരിക പ്രകടനങ്ങൾ വിപരീതഫലമുണ്ടാക്കും എന്നല്ലാതെ ഒരു തരത്തിലും സത്യം പുറത്തു വരുന്നതിനു ഹേതുവാകില്ല..”.
ഏതായാലും വമ്പൻ റിലീസിന് ആണ് അരുൺ ഗോപി സംവിധാനം ചെയ്തു ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം തയ്യാറാകുന്നത് . സച്ചി രചിച്ച ഈ ചിത്രത്തിൽ പ്രയാഗ മാർട്ടിൻ നായിക ആയെത്തുന്നു. ഗോപി സുന്ദർ സംഗീതവും ഷാജി കുമാർ ദൃശ്യങ്ങളും ഒരുക്കിയ രാമലീലയിലെ രണ്ടു ടീസറുകളും ഇന്നലെ എത്തിയ ആദ്യ ഗാനവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു എന്നതു ശ്രദ്ധേയമാണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.