കഴിഞ്ഞ വർഷം അവസാനം മലയാളത്തിൽ പുറത്തിറങ്ങിയ ഒരുപിടി നല്ല ചിത്രങ്ങൾ പരിശോധിച്ചാൽ മായാനദി മുൻപന്തിയിൽ തന്നെയുണ്ടാവും. ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘മായാനദി’. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു, അതുപോലെ ടോവിനോ ധരിച്ചിരുന്ന തൊപ്പിയും ആളുകൾക്കിടയിൽ ചർച്ചാ വിഷയം ആയിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ലക്ഷ്മി നായികയായിയെത്തിയ ചിത്രമാണ് മായാനദി, വളരെ പക്വതയാർന്ന പ്രകടനംകൊണ്ട് ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറി. മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് , നീരാളിയാണ് അടുത്തതായി അദ്ദേഹത്തിന്റെ റീലീസിനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
കേരളത്തിൽ 125 ദിവസങ്ങൾ പൂർത്തിയാക്കിയ ചിത്രം ആഷിഖ് അബുവിന്റെ കരിയർ ബെസ്റ്റ് ചിത്രമായി മാറി. നീരാളിയുടെ ഓഡിയോ ലോഞ്ചിലായിരുന്നു മായാനദിയുടെ വിജയ ആഘോഷം നടത്തിയത്. ഇരുചിത്രങ്ങളും മൂൻഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ്.ടി.കുരുവിളയാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. മായാനദി റീലീസ് വേളയിൽ തന്നെ ചിത്രം താൻ കാണുകയും അഭിപ്രായം ഫേസ്ബുക്ക് അക്കൗണ്ടിൽ അന്ന് രേഖപ്പെടുത്തിയിരുന്നു എന്നും, ടോവിനോയെയും ആഷിഖ് അബുവിനെയും പൊതു വേദിയിൽ അഭിനന്ദിക്കുവാനും മോഹൻലാൽ മറന്നില്ലാ. ആഷിഖ് അബുവിന് ഒരിക്കലും മറക്കാനാവാത്ത ദിവസമാണെന്നും മോഹൻലാൽ എന്ന വ്യക്തിയുടെ സാന്നിധ്യത്തിൽ തന്റെ ചിത്രത്തിന്റെ വിജയ ആഘോഷം നടത്താൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും, നീരാളി ടീമിന് എല്ലാവിധ ആശംസകൾ നേർന്നാണ് ആഷിഖ് അബു ആഘോഷത്തിൽ പങ്ക് ചേർന്നത്. നീരാളിയുടെ ഓഡിയോ ലോഞ്ചിൽ ചിത്രത്തിലെ നായികമാരായ നാദിയ മൊയ്ദു, പാർവതി നായർ തുടങ്ങിയവരും പങ്കെടുത്തു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ 12ന് വമ്പൻ റിലീസിന് സാക്ഷിയാവും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.