മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആഷിഖ് അബു അടുത്തതായി ഒരുക്കാൻ പോകുന്ന ചിത്രമാണ് നീല വെളിച്ചം. നേരത്തെ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകന്മാരാക്കി പ്രഖ്യാപിച്ച ഈ ചിത്രത്തിൽ നിന്ന് ഡേറ്റ് പ്രശ്നങ്ങൾ കാരണം അവർ പിന്മാറിയതോടെ ഇപ്പോൾ ടോവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്നത്. 1964ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം എന്ന സിനിമയുടെ പുനാരാവിഷ്കാരമാണ് നീലവെളിച്ചം. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് സഹനിർമ്മാതാവ് സന്തോഷ് ടി കുരുവിള തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്‌തമാക്കി. ടോവിനോ, സൗബിൻ എന്നിവർക്ക് പുറമെ അന്ന ബെൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. തങ്ങളുടെ പ്രൊഡക്ഷൻ ബാനറിലൂടെ മികച്ച സിനിമകൾ നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണ് താനും ആഷിഖ് അബുവും എന്ന് സന്തോഷ് ടി കുരുവിള പറയുന്നു.
വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും നിർവഹിച്ച ഭാർഗവീനിലയം മലയാളത്തിലെ എക്കാലത്തെയും എവർഗ്രീൻ ഹൊറർ ചിത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. മധു, പ്രേം നസീർ, വിജയ നിർമല എന്നിവർ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എ വിൻസെന്റ് ആണ്. ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആണ് ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് സിനിമ നിർമ്മിക്കുന്നത്. ഡാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, വൈറസ് പിന്നെ നാരദൻ എന്നിവയെല്ലാം ഈ ബാനറിൽ നിർമ്മിച്ചവയാണ്. ടോവിനോ തോമസ് നായകനായ നാരദൻ എന്ന ചിത്രം ജനുവരിയിൽ റിലീസ് ചെയ്യാൻ ഇരുന്നതാണെങ്കിലും കോവിഡ് സാഹചര്യം കാരണം റിലീസ് മാറ്റി വെച്ച്. ആ ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ ആണ് ആഗ്രഹം എന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്.
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
This website uses cookies.