വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം കഥ പ്രമേയമാക്കിയ ‘വാരിയൻകുന്നൻ’ എന്ന ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി സംവിധായകൻ ആഷിക് അബു. അദ്ദേഹത്തിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ’ നീല വെളിച്ച’ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചോദിച്ച ചോദ്യത്തിനാണ് താരം വാരിയൻകുന്നനെ കുറിച്ചും വെളിപ്പെടുത്തിയത്.2020ൽ ആയിരുന്നു പൃഥ്വിരാജിനെ നായകനാക്കി ചിത്രം പ്രഖ്യാപിക്കുന്നത്. “ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള പ്രധാന കാരണം പണമാണെന്നും ചിത്രം പൂർത്തീകരിക്കാനുള്ള പണം കണ്ടെത്താൻ സാധിച്ചില്ല, ഒരിക്കലും ഉപേക്ഷിക്കാൻ ആഗ്രഹമില്ലാത്ത ചിത്രമായിരുന്നു,പക്ഷേ സാഹചര്യങ്ങൾ കൊണ്ടാണ് ആ തീരുമാനമെടുത്തത്” എന്നും ആഷിക് അബു മീഡിയ വണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
”പിന്മാറാൻ തനിക്ക് യാതൊരുവിധത്തിലുള്ള സമ്മർദ്ദങ്ങളും ഉണ്ടായിട്ടില്ല, സാമ്പത്തികമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു തീരുമാനം. പൃഥ്വിരാജും താനും വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത ചിത്രമായിരുന്നു ‘വാരിയന്‍കുന്നന്‍’. കഥാമൂല്യമുള്ള ചിത്രം പ്രേക്ഷകർക്ക് വലിയൊരു വിരുന്നായി ഒരുക്കാനാണ് തങ്ങൾ ആഗ്രഹിച്ചത്. ചില കാര്യങ്ങളിൽ യോജിക്കാൻ പറ്റാത്ത ഡീലുകൾ നടക്കുന്നത് കണ്ടപ്പോഴാണ് ഒരു സംവിധായകൻ എന്ന നിലയിൽ താൻ ആ രംഗത്തുനിന്നും അരങ്ങൊഴിഞ്ഞതെന്നും”ആഷിക് അബു വ്യക്തമാക്കി.
സിക്കന്ദര്‍, മൊയ്തീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോംപസ് മുവീസും ആഷിഖ് അബുവും റിമാ കല്ലിങ്കലും നേതൃത്വം നല്‍കുന്ന ഒ പി എം സിനിമാസുമായിരുന്നു ചിത്രത്തിൻറെ നിർമ്മാണം. ഉണ്ട, പുഴു എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഹര്‍ഷദും റമീസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മുഹസിന്‍ പരാരിയായിരുന്നു കോ ഡയറക്ടരറായി ചുമതലയേറ്റത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് തിരക്കഥാകൃത്ത് ആയ റമീസിന്റെ സ്ത്രീവിരുദ്ധ പോസ്റ്റുകളും നിലപാടുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നതും പിന്നീട് വിവാദത്തിലേക്ക് തിരികൊളുത്തുന്നതും. ചിത്രം ഉപേക്ഷിക്കണമെന്ന് സംഘപരിവാർ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയത് വലിയ തിരിച്ചടിയായി.സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടൻ പൃഥ്വിരാജിനും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങൾ നടന്നത്.
ഇതിനിടയ്ക്ക് ‘നീല വെളിച്ച’ത്തിന്റെ പ്രീപ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ചിത്രത്തിൽ പൃഥ്വിരാജിനെ ആയിരുന്നു നായകനാക്കാൻ ഒരുങ്ങിയത്. പക്ഷേ ചില കാരണത്താൽ പൃഥ്വിരാജും ആഷിക് അബു ചിത്രത്തിൽ നിന്നും പിന്മാറി. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗവീനിലയം’ എന്ന തിരക്കഥയെ ആധാരമാക്കി പുറത്തിറക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർ ഉൾപ്പടെ നൽകുന്നത്. പഴയകാല ചിത്രത്തെ ഇന്നത്തെ രീതിയിലേക്ക് മാറ്റിയപ്പോൾ സംഭവിച്ച നിരവധി പിഴവുകൾ പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. പൃഥ്വിരാജിനു പകരം ചിത്രത്തിൽ പ്രധാന കഥാപാത്രം ആയത് ടോവിനോ തോമസാണ്,നായിക റീമ കല്ലിങ്കൽ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.