മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ആഷിഖ് അബു. അതുപോലെ തന്നെ മലയാളത്തിലെ ഏറ്റവും മികച്ച രചയിതാക്കളിൽ ഒരാളാണ് ശ്യാം പുഷ്ക്കരൻ. ഇരുവരും ഒരുമിച്ചു ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങളാണ് നമ്മുക്ക് നൽകിയിട്ടുള്ളത് സാൾട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോൾഡ്, റാണി പദ്മിനി, മായാനദി എന്നിവയൊക്കെ ഇവർ ഒരുമിച്ചു ചെയ്ത ചിത്രങ്ങളാണ്. ഇപ്പോഴിതാ മറ്റൊരു വമ്പൻ ചിത്രത്തിനായി ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ നായകനാക്കി ഇവർ ഒരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. തമിഴ് ഓൺലൈൻ ചാനലായ സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ആഷിഖ് അബു തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. തങ്ങൾ ഷാരൂഖ് ഖാന്റെ വീട്ടിൽ പോയി അദ്ദേഹത്തോട് ഒരു ഐഡിയ പറഞ്ഞു എന്നും അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തെന്നും ആഷിക് അബു പറയുന്നു.
ആ ഐഡിയ ഇപ്പോൾ ശ്യാം പുഷ്ക്കരൻ വലുതാക്കി കൊണ്ടിരിക്കുകയാണ് എന്നും. ഇപ്പോഴുള്ള മറ്റു തിരക്കുകൾ ഷാരൂഖ് ഖാനും തങ്ങളും തീർത്തു കഴിഞ്ഞാൽ ആ ചിത്രം സംഭവിക്കുമെന്നും ആഷിഖ് അബു പറയുന്നു. ആ ചിത്രം ഒരു ആക്ഷൻ സിനിമ ആയിരിക്കുമെന്നും ആഷിക് അബു പറയുന്നുണ്ട്. ഫിലിം ഫെയറിന്റെ ജിതേഷ് പിള്ള വഴിയാണ് തങ്ങൾ ഷാരൂഖ് ഖാന്റെ മുന്നിൽ എത്തിയത് എന്നും ആഷിഖ് അബു പറയുന്നു. ടോവിനോ തോമസ് നായകനായ നാരദൻ ആണ് ആഷിഖ് അബു സംവിധാനം ചെയ്തു ഇനി പുറത്തു വരാൻ പോകുന്ന ചിത്രം. ഇത് കൂടാതെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവർ അഭിനയിക്കുന്ന നീലവെളിച്ചം എന്ന ചിത്രവും ആഷിഖിന് മലയാളത്തിൽ ഒരുക്കാനുണ്ട്. നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്യാൻ പോകുന്ന തങ്കം ആണ് ശ്യാം പുഷ്ക്കരൻ രചിക്കുന്ന പുതിയ ചിത്രം. സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന പത്താൻ, രാജ് കുമാർ ഹിറാനി ചിത്രം, ആറ്റ്ലി ഒരുക്കുന്ന ചിത്രം എന്നിവയാണ് ഷാരൂഖ് ഖാന് പൂർത്തിയാക്കാനുള്ളത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.