ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ഒഫീഷ്യൽ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്നതു. മോഹൻലാൽ തന്നെ തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ട പുതിയ പോസ്റ്റർ അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയയിൽ തീ പോലെ പടരുകയാണ്. കറുത്ത ഷർട്ടും മുണ്ടും ഉടുത്തു, ഒരു കിടിലൻ ആക്ഷൻ രംഗത്തിലെ, കളരിയടവുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഈ പോസ്റ്ററിനെ സൂപ്പർ ഹിറ്റാക്കുന്നതു. ആക്ഷനും കോമെഡിക്കും പ്രാധാന്യം നൽകിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനും രചിച്ചിരിക്കുന്നത് ഉദയ കൃഷ്‌ണയുമാണ്. ഹിപ്പോ പ്രൈം, മൂവി പേ മീഡിയ, ആർ ഡി ഇല്ല്യൂമിനേഷൻ എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി, ബി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഈ മാസം കൊച്ചിയിൽ പൂർത്തിയാവും. മോഹൻലാൽ ആരാധകർക്കും മാസ്സ് ചിത്രങ്ങളുടെ ആരാധകർക്കും ഒരുപോലെ ആവേശം നൽകുന്ന ഒരു ചിത്രമാക്കി ആറാട്ടു ഒരുക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. ബ്രഹ്മാണ്ഡ കന്നഡ ചിത്രം കെ ജി എഫിലെ ഗരുഡ എന്ന വേഷം ചെയ്ത റാമും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.