2020 ഇൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രമാണ് മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത അഞ്ചാം പാതിരാ. പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തിയ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഒരേ സമയം പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി തിളക്കമുള്ള വിജയമാണ് കൈവരിച്ചത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയം നേടിയെടുത്ത ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നു എന്നുള്ള പ്രഖ്യാപനം പിന്നീട് ഉണ്ടായിരുന്നു. ഈ ചിത്രം നിർമ്മിച്ച ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ഈ രണ്ടാം ഭാഗം കുഞ്ചാക്കോ ബോബനെ തന്നെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ആണ് ഒരുക്കാൻ പോകുന്നത്. ആറാം പാതിരാ എന്നാണ് ഈ രണ്ടാം ഭാഗത്തിന് അവർ നൽകിയിരിക്കുന്ന പേര്. കോവിഡ് പ്രതിസന്ധികൾ അവസാനിച്ചു കഴിഞ്ഞാൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. പ്രശസ്ത പ്രൊഡക്ഷൻ കോൺട്രോളറും പ്രൊജക്റ്റ് ഡിസൈനറുമായ ബാദുഷയും ആറാം പാതിരാ വരുന്നു എന്നിട്ട സോഷ്യൽ മീഡിയ പോസ്റ്റിനു വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്.
ഉണ്ണി മായാ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ഇന്ദ്രൻസ്, ഹരികൃഷ്ണൻ, ജിനു ജോസഫ്, ഷറഫുദീൻ, ദിവ്യ ഗോപിനാഥ്, അഭിരാം പൊതുവാൾ എന്നിവരും അഭിനയിച്ച അഞ്ചാം പാതിരാ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച അൻവർ ഹുസൈൻ എന്ന ഒരു പോലീസ് കണ്‍സള്‍ട്ടിങ് ക്രിമിനോളജിസ്റ്റ് ആയ കഥാപാത്രം നടത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ആണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചത്. ആട് ഒരു ഭീകര ജീവിയാണ്, അലമാര, ആൻ മരിയ കലിപ്പിലാണ്, ആട് 2, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നിവയും ഒരുക്കിയ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ വിജയമാണ് അഞ്ചാം പാതിരാ നേടിയെടുത്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.