കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ഓണം റിലീസ് ആയി എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഏതാനും ദിവസങ്ങൾക്ക് മുൻപേ റിലീസ് ചെയ്യുകയും യൂട്യൂബ് റെക്കോർഡുകൾ തകർത്തു തരംഗമായി മാറുകയും ചെയ്തു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയാണ്. ഒരു മാസ്സ് ആക്ഷൻ കോമഡി എന്റർടൈന്മെന്റ് ചിത്രമായി ഒരുക്കുന്ന ആറാട്ട് മോഹൻലാൽ എന്ന താരത്തിന്റെ ഒരു അഴിഞ്ഞാട്ടം ആയിരിക്കും നമ്മുക്ക് സമ്മാനിക്കുക എന്നാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ രാഹുൽ രാജ് പറയുന്നത്. മോഹൻലാൽ എന്ന താരത്തിൽ നിന്ന് പ്രേക്ഷകരും ആരാധകരും പ്രതീക്ഷിക്കുന്ന എല്ലാം കോർത്തിണക്കി ഒരുക്കുന്ന ചിത്രമാണ് ഇതെന്നും അദ്ദേഹം പറയുന്നു.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നുള്ള സൂചന ഇതിന്റെ ടീസർ നമ്മുക്ക് തരുന്നുണ്ട്. ടീസറിനൊപ്പം തന്നെ രാഹുൽ രാജ് ഒരുക്കിയ ടീസറിലെ പശ്ചാത്തല സംഗീതവും സൂപ്പർ ഹിറ്റാണ്. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ്, ആർ ഡി ഇല്ലുമിനേഷൻ എന്നിവർ ചേർന്നാണ്.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.